Pages

Sunday, June 16, 2013

TRIBUTE PAID TO REV. DR. I YESUDASAN, FORMER CSI SOUTH KERALA BISHOP

TRIBUTE PAID TO REV. DR. I YESUDASAN, FORMER CSI SOUTH KERALA BISHOP
സി.എസ്.ഐ. മുന്‍ മോഡറേറ്റര്‍ ഡോ. ഐ. യേശുദാസന്‍ അന്തരിച്ചു

ദക്ഷിണകേരള മഹായിടവകയുടെ മുന്‍ ബിഷപ്പും സി.എസ്.ഐ. സഭയുടെ മോഡറേറ്ററുമായിരുന്ന ഡോ. ഐ. യേശുദാസന്‍ (88) അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 10.15നാണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച വൈകീട്ട് അദ്ദേഹത്തിന്റെ വസതിയായ അമരവിള കരിയില്‍തോട്ടം ബിഷപ്പ് കോട്ടേജില്‍ എത്തിച്ചു. ശവസംസ്‌കാര ശുശ്രൂഷ തിരുവനന്തപുരം എല്‍.എം.എസ്. കോമ്പൗണ്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് നടക്കും.
ഒന്നര പതിറ്റാണ്ടുകാലം ബിഷപ്പും തുടര്‍ച്ചയായി മൂന്ന് തവണ ദക്ഷിണസഭയുടെ മോഡറേറ്ററുമായിരുന്ന ഡോ. യേശുദാസന്‍, മികവുറ്റ പ്രവര്‍ത്തനശൈലിമൂലം ജനങ്ങളുടെ പ്രത്യേക ആദരവ് നേടിയിരുന്നു. 1925ല്‍ അമരവിളയിലെ സഭാശുശ്രൂഷകനായ ജെ. ഐസയ്യയുടെയും ലിസിയുടെയും മകനായി ജനിച്ച യേശുദാസന്‍ മലയാളം ഹയറും ഇംഗ്ലീഷ് ഹയറും പാസ്സായ ശേഷമാണ് വൈദികവൃത്തി സ്വീകരിച്ചത്. കണ്ണമ്മൂല സെമിനാരിയില്‍ നിന്ന് എല്‍.ടി.എച്ച്. ബിരുദം നേടിയ അദ്ദേഹം, കോടങ്കര സഭയില്‍ 1950ല്‍ ഉപദേശിയായി പ്രവര്‍ത്തിച്ചു. സി.എസ്.ഐ. പരശുവയ്ക്കല്‍ സഭയില്‍ ശുശ്രൂഷകനായിരുന്ന അദ്ദേഹം 1955ലാണ് വൈദികനായത്. കൊല്‍ക്കത്ത, ജബല്‍പ്പൂര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ സെമിനാരികളില്‍ നിന്നും സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വൈദികപഠനം നേടി. 1965 മുതല്‍ എട്ട് വര്‍ഷക്കാലം കണ്ണമ്മൂല സെമിനാരിയിലെ പ്രിന്‍സിപ്പലായിരുന്നു.
1973ല്‍ ഡോ. യേശുദാസന്‍ ദക്ഷിണകേരള മഹായിടവകയുടെ മൂന്നാമത് ബിഷപ്പായി അഭിഷിക്തനായി. 1990ല്‍ വൈദികവൃത്തിയില്‍ നിന്ന് വിരമിക്കുംവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1980ല്‍ ദക്ഷിണേന്ത്യാ സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായിരുന്ന അദ്ദേഹം 1982 മുതല്‍ ആറ് വര്‍ഷം മോഡറേറ്ററായിരുന്നു.
CSI South Kerala Diocese former bishop and moderator Rev. Dr. I. Yesudasan (88) passed away at SUT Hospital in Pattom on 16th June, 2013; Sunday at 10 am. He was admitted at the hospital on Wednesday for respiratory problems. The funeral services will be held at the cemetery in LMS compound at 10 am on 17th June, 2013, Monday.


Prof. John Kurakar

No comments: