Pages

Saturday, June 22, 2013

MONSOON RAINS IN KERALA

മണ്‍സൂണ്‍മഴ-2013 ജൂണ്‍ മാസത്തിൽ കേരളത്തില് ലഭിച്ചത് 70 ശതമാനത്തിലധികം

ന്യൂനമര്‍ദ്ദം ശക്തമായതിനാല്‍ ജൂണ്‍ 28 വരെ കേരളത്തിലും ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്തമഴ ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനകേന്ദ്രം അറിയിച്ചു. കേരളത്തില്‍ ജൂണ്‍ ഒന്നിനെത്തിയ കാലവര്‍ഷം മാസാവസാനമടുത്തിട്ടും കൂടുതല്‍ ശക്തിയോടെ പെയ്യുകയാണ്.കാലവര്‍ഷത്തില്‍ ആകെ ലഭിക്കേണ്ട മഴയുടെ 70 ശതമാനത്തിലധികം ഇതിനകം ലഭിച്ചു. ശനിയാഴ്ച 7 മില്ലീമീറ്ററിലധികം കനത്തമഴ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ലഭിക്കാനിടയുണ്ട്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം മഴ സംസ്ഥാനത്ത് ലഭിച്ചത്. ആലപ്പുഴ, എറണാകുളം , ഇടുക്കി, കണ്ണുര്‍, കാസര്‍കോട്, കൊല്ലം കോട്ടയം , കോഴിക്കോട്, മലപ്പുറം, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ കനത്ത മഴ ലഭിച്ചപ്പോള്‍ പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സാമാന്യം നല്ല മഴയും ലഭിച്ചു. മധ്യ-വടക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍ കനത്തമഴയാണ് കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും ലഭിച്ചത്. ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും രണ്ട് മൂന്ന് ദിവസം നല്ല മഴ ലഭിച്ചു.
 
സംസ്ഥാനത്താകെ ഇതിനകം 322 മില്ലി മീറ്റര്‍ മഴലഭിച്ചു. ശരാശരി ലഭിക്കാറുള്ള 155 മില്ലിമീറ്റര്‍ മഴയേക്കാള്‍ 167 മില്ലീമീറ്റര്‍ അധികം മഴയാണ് ഇത്തവണ ഇതുവരെ ലഭിച്ചത്. ഇനിയും മഴ തുടരുന്നതിനാല്‍ ഈ വര്‍ഷം റെക്കോര്‍ഡ് കാലവര്‍ഷമായിരിക്കും ലഭിക്കുക. ആലപ്പുഴയില്‍ 263 (131), എറണാകുളത്ത് 408(169),ഇടുക്കിയില്‍ 410(151),കണ്ണൂരില്‍ 462 (214)കാസര്‍കോട് 362(254), കൊല്ലം 186(96)കോട്ടയം 290(153)കോഴിക്കോട് 451(221)മലപ്പുറം 369 (164) പാലക്കാട് 265 (117), തിരുവനന്തപുരം 145 (68) തൃശൂര്‍ 341(161),വയനാട് 293(159), ലക്ഷദ്വീപ് 89(75) മില്ലിമിറ്റര്‍ മഴ ലഭിച്ചു.

മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റിനും ശക്തിയേറി . മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ ഇളകിമറിയുന്ന കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായി.ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ തീരദേശങ്ങളിലെ വീടുകളെ കടലിലേക്കെടുത്തു. തിരമാലകള്‍ തീരത്തേക്ക് വീശിയടിക്കുന്നതിനാല്‍ മഴെ്വള്ളം കടലിലേക്കൊഴുകുന്നതും പതിയെയാണ്. ഇതും വെള്ളപൊക്കത്തിനിടയാക്കുന്നുണ്ട്.
 കുട്ടനാടില്‍ ഭുരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴകനത്തതോടെ റിഞഞ്ഞ ഡാമുകള്‍ തുറന്നുവിട്ടതോടെ നദികളിലും അപായകരമാം വിധം വെള്ളം ഉയര്‍ന്നിട്ടുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, മീന്നച്ചിലാര്‍ നദികളില്‍ വെള്ളം വളരെയഛികം ഉയര്‍ന്നു. അതേസമയം ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ചുപെയ്യുന്ന മഴ ഈ ആഴ്ചയും തുടരും

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: