Pages

Thursday, June 27, 2013

പോലീസ് സേനാംഗങ്ങള്‍ നേത്രദാന സമ്മതിപത്രികകള്‍ സമര്‍പ്പിച്ചു

            പോലീസ് സേനാംഗങ്ങള്‍

 നേത്രദാന സമ്മതിപത്രികകള്‍ സമര്‍പ്പിച്ചു

 സഹജീവികള്‍ക്ക് കാഴ്ച പകരാനുള്ള മാതൃകാപരമായ സന്ദേശവുമായി കേരള പോലീസ്. സഹപ്രവര്‍ത്തകനായിരുന്ന പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. മണിയന്‍ പിള്ളയുടെ ഒന്നാം രക്തസാക്ഷിത്വ വാര്‍ഷികത്തിലാണ് കണ്ണുകള്‍ ദാനം ചെയ്യുന്ന പദ്ധതിയുമായി കൊല്ലം പോലീസ് രംഗത്തെത്തിയത്.കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ കത്തിക്കുത്തേറ്റ് മരിച്ച സി.പി.ഒ. മണിയന്‍ പിള്ളയുടെ ഒന്നാം ചരമവാര്‍ഷികദിനമായിരുന്നു ഇന്നലെ(26th June,2013). പാരിപ്പള്ളിയില്‍ കേരള പോലീസ് അസോസിയേഷന്‍ വിപുലമായ അനുസ്മരണസമ്മേളനമാണ് സംഘടിപ്പിച്ചിരുന്നത്. അനുസ്മരണസമ്മേളനത്തിലാണ് നേത്രദാനസമ്മതപത്രികള്‍ കൈമാറിയത്.

കേരള പോലീസിന്റെ കൊല്ലം സേനയിലെ അമ്പതോളം അംഗങ്ങള്‍ നേത്രദാന സമ്മതിദാനപത്രികകള്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയ്ക്ക് കൈമാറിയിരുന്നു. പോലീസ് സേനാംഗങ്ങള്‍ കൈമാറിയ സമ്മതിദാനപത്രികകള്‍ കമ്മീഷണര്‍ സമ്മേളനോദ്ഘാടകനായ എന്‍.പീതാംബരക്കുറുപ്പ് എം.പി.ക്ക് കൈമാറി. 50 പോലീസുകാരുടെ കണ്ണുകളാണ് സഹപ്രവര്‍ത്തകനായിരുന്ന മണിയന്‍ പിള്ളയുടെ അനുസ്മരണമായി പോലീസ് സേനാംഗങ്ങള്‍ സംഭാവന ചെയ്തത്. 
മണിയന്‍ പിള്ളയുടെ അമ്മദേവകിഅമ്മ, ഭാര്യ സംഗീത നായര്‍ മക്കളായ സ്മൃതി, സ്വാതി, മറ്റ് ബന്ധുക്കള്‍ എന്നിവരും കേരള പോലീസ് അസോസിയേഷന്‍ പാരിപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തു. 

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: