മണിപ്പാല്‍ കൂട്ടബലാത്സംഗം
രണ്ട് പ്രതികള്‍ അറസ്റ്റില്‍
Police arrested two persons in connection with the gang rape of a Malayalee medical student in Manipal a week back. The main accused, auto driver from Udupi Yogesh and car driver Harish were arrested by the police on Thursday,27th June,2013, morning. The third accused Anand had fled to Goa, according to Intelligence report. Police were hesistant to establish the arrest officially. More details would come out on further interrogation. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ഉഡുപ്പിയിലെ ഓട്ടോ ഡ്രൈവര്‍ യോഗേഷ്, കാര്‍ ഡ്രൈവര്‍ ഹരീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നാം പ്രതിയായ ആനന്ദ് ഗോവയിലേയ്ക്ക് രക്ഷപ്പെട്ടു.
മുഖ്യപ്രതിയായ ഓട്ടോ ഡ്രൈവര്‍ യോഗേഷ് ഭക്ഷ്യവിഷബാധയെതുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഉഡുപ്പിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. മംഗലാപുരം പോലീസിന്റെ സിറ്റി സ്‌ക്വാഡാണ് കര്‍ണാടക ഇരിയടക്ക സ്വദേശികളായ രണ്ടുപ്രതികളെയും പിടികൂടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷ പോലീസ് കണ്ടെടുത്തുപ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടതിനു പിന്നാലെ കര്‍ണാടകയില്‍നിന്നും പുറത്തുനിന്നുമായി 47 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. 7,000 ത്തോളം ഓട്ടോറിക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയതായും ഐ.ജി പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 21 ന് രാത്രി പതിനൊന്നരയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിക്കുമുന്നില്‍ വാഹനം കാത്തുനിന്ന പെണ്‍കുട്ടിയെയാണ്, ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിന് ശേഷം വെളുപ്പിന് 2.45ന് പെണ്‍കുട്ടി താമസിക്കുന്ന ഫ്ലാറ്റിനു സമീപത്ത് ഒട്ടോയില്‍ പെണ്‍കുട്ടിയെ ഇറക്കി പോവുകയായിരുന്നു. ഫ്ലാറ്റിലെ കാവല്‍ക്കാരനാണ് അവശയായ പെണ്‍കുട്ടിയെ മറ്റുള്ളവരുടെ സഹായത്തോടെ ആസ്പത്രിയിലെത്തിച്ചത്.തട്ടിക്കൊണ്ടുപോയവര്‍ തന്നെ മൂന്നുമണിക്കൂര്‍ നേരം ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പിന്നീട് പോലീസിന് മൊഴി നല്‍കിയത്. കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ.ജോര്‍ജ് ജൂണ്‍ 23 ന് മണിപ്പാലിലെ ആസ്പത്രിയിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു
.
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment