മലയാള സിനിമയുംസത്യനും
അനശ്വര നടൻ സത്യൻ ഓർമ ആയിട്ട് ഇന്ന് 42- വർഷം
മലയാളത്തിന്റെ വെളളിത്തിരയില്‍ ജ്വലിച്ചുനില്‍ക്കവേ പൊടുന്നനെ അണഞ്ഞുപോയ താരമാണ് സത്യന്‍. 1912ല്‍ തിരുവനന്തപുരത്തു ജനിച്ച സത്യന്റെ മുഴുവന്‍ പേര് എം. സ
ത്യനേശന്‍. സത്യനേശനെ സത്യനാക്കിയത് നിര്‍മാതാവ് പി. സുബ്രഹ്മണ്യം.1952ല്‍ പുറത്തുവന്ന ആത്മസഖി ആയിരുന്നു ആദ്യ ചിത്രം. പല ജോലികള്‍ ചെയ്തശേഷമാണ് സത്യന്‍ സിനിമയിലെത്തുന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാര്‍ക്കായി. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാള ഉദ്യോഗസ്ഥനായും ജോലിനോക്കി. ബ്രിട്ടീഷ് കരസേനയില്‍ ജൂനിയര്‍ കമ്മീഷണ്‍ഡ് ഓഫീസറായിരിക്കേ ജപ്പാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തു. പട്ടാളത്തില്‍നിന്നു തിരിച്ചു വന്ന അദ്ദേഹം സബ് ഇന്‍സ്‌പെക്ടറായി തിരുവിതാംകൂര്‍ പോലീസില്‍ ചേര്‍ന്നു. ഇങ്ങനെ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങള്‍ നല്‍കിയ ഉള്‍ക്കരുത്തോടെ സത്യന്‍ സിനിമയില്‍ സജീവമായതോടെ അതുവരെ ഉണ്ടായിരുന്ന പല അഭിനയ മാതൃകകളും ഉടഞ്ഞുപോയി. വെളുത്ത് ഉയരം കൂടിയ സുന്ദര നായകന്‍ എന്ന സങ്കല്‍പ്പം മനസില്‍നിന്ന് മലയാളി മായ്ച്ചു കളഞ്ഞു. പിന്നെയുള്ള ഇരുപതുകൊല്ലം മലയാള സിനിമ സാക്ഷ്യം വഹിച്ചത് കറുത്ത് ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ പ്രകടിപ്പിച്ച അത്ഭുതങ്ങള്‍ക്കായിരുന്നു. അദ്ദേഹം പ്രേക്ഷകനു മുമ്പില്‍ ഓരോ കഥാപാത്രത്തേയും അഭിനയിച്ചല്ല ജീവിച്ചുതന്നെ കാട്ടിക്കൊടുത്തു. തന്റെ ഓരോ കഥാപാത്രത്തിലും വ്യത്യസ്തത കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉര്‍ജ്വസ്വലതയായിരുന്നു സത്യന്റെ മുഖമുദ്ര.
1971 ജൂണ്‍ 15നാണ് സത്യന്‍ രക്താര്‍ബുദത്തിനു കീഴങ്ങുന്നത്. അസുഖം കണ്ടു
പിടിച്ചുകഴിഞ്ഞ് ഒരു വര്‍ഷവും നാലുമാസവും അദ്ദേഹം രോഗവുമായി പൊരുതി. എന്നാല്‍ രക്താര്‍ബുദമാണെന്ന കാര്യം ആദ്യമൊന്നും സത്യനെ അറിയിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്‍െ്‌റ മക്കള്‍ വെളിപ്പെടുത്തുന്നു. മൂന്നു മക്കളാണ് സത്യന്. പ്രകാശ്, സതീഷ്, ജീവന്‍. ഭാര്യ ജെസി 1987ല്‍ മരിച്ചു. പ്രകാശ് സത്യന്‍ ബാലസാഹിത്യ രചനകളുമായി വിശ്രമ ജീവിതം നയിക്കുന്നു. സതീഷ് വെള്ളനാട് സാരാഭായ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഉദ്യോഗസ്ഥനാണ്. ഏറ്റവും ഇളയ മകന്‍ ജീവന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ എന്‍ജിനീയറായി വിരമിച്ചു. ജീവന്‍ സത്യന്റെ ഏക മകള്‍ ആശാ ജീവന്‍ സത്യനാണ് അഭിനയ ചക്രവര്‍ത്തിയുടെ മൂന്നാം തലമുറയിലെ ഏക കണ്ണി. സത്യന്റെ ചെറുമകള്‍ക്ക് അഭിനയത്തേക്കാളേറെ സംഗീതത്തിലാണ് താല്‍പര്യം. സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടിയ ആശ ഇപ്പോള്‍ കഥകളി സംഗീതവുമായി ബന്ധപ്പെട്ട ഗവേഷണത്തിലാണ്. പഠനത്തിന്റെ തിരക്കുകള്‍ക്കിടെ ശ്രീകുമാരന്‍ തമ്പിയുടെ 'പാട്ടുകളുടെ പാട്ട്' എന്ന ടിവി പരമ്പരയില്‍ ചെറിയവേഷം ചെയ്ത് മുത്തച്ഛന്റെ പാരമ്പര്യം കാത്തു.
സത്യന്റെ ആദ്യരണ്ടു മക്കള്‍ക്കും കാഴ്ചശക്തി നഷ്ടമായിരിക്കുന്നു. മൂന്നാമത്തെയാളുടെ കാഴ്ചയും മങ്ങിയിരിക്കുന്നു. എങ്കിലും ഓര്‍മകളിലേക്ക് സത്യന്റെ കൈപിടിച്ച് മക്കള്‍ നടന്നു. 'എല്ലാം തികഞ്ഞൊരു കുടുംബനാഥനും പിതാവുമായിരുന്നു ഞങ്ങളുടെ പപ്പ. അന്നു സിനിമ കോടമ്പാക്കത്തായതിനാല്‍ അദ്ദേഹം അവിടെ ആയിരുന്നു താമസം. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ അവിടെപ്പോയി നില്‍ക്കും. തിരക്കുകള്‍ക്കിടയിലും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും പഠനകാര്യങ്ങളിലും ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. സ്വഭാവമാണ് സൗന്ദര്യം എന്നതായിരുന്നു പപ്പയുടെ പക്ഷം. കൃത്യനിഷ്ഠയും സത്യസന്ധതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. തലപോയാലും കള്ളം പറയരുതെന്ന് ഞങ്ങളോട് എപ്പോഴും പറയും. ഞങ്ങളുടെ റോള്‍ മോഡല്‍ അന്നുമിന്നും പപ്പതന്നെയാണ്.'
മദ്യമില്ല; പുകയില്ല
പുകവലിയോ മദ്യപാനമോ സത്യന്‍ ശീലിച്ചിരുന്നില്ല. സത്കാര സദസുകളില്‍ എത്ര ഉന്നതന്‍ നിര്‍ബന്ധിച്ചാലും അദ്ദേഹം വിനയപൂര്‍വം നിരസിക്കുമായിരുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു മനുഷ്യന്‍ സിനിമയില്‍ മദ്യപന്‍മാരെ അവതരിപ്പിക്കുന്നതു കാണുമ്പോള്‍ മക്കള്‍ക്ക് അത്ഭുതമായിരുന്നു. 'കരകാണാക്കടല്‍' എന്ന ചിത്രത്തില്‍ അദ്ദേഹം കള്ള്, ചാരായം, വിസ്‌കി എന്നിവ കഴിക്കുന്ന രംഗങ്ങളുണ്ട്. മൂന്നും വ്യത്യസ്തമായ മൂന്നു രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പ്രേം നസീറും സത്യനുംകൂടി ഷാപ്പിലിരുന്നു മദ്യപിക്കുന്ന രംഗത്ത് ഗ്‌ളാസിലേക്കു പകര്‍ന്ന കള്ളിലെ പൊടി തൊട്ടുതെറിപ്പിക്കുന്നതൊക്കെ സ്വാഭാവികമായാണ് സത്യന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാപ്പില്‍ നിന്ന് ഇറങ്ങിവരുന്ന അടുത്ത സീന്‍ ഷൂട്ടുചെയ്യുമ്പോള്‍ വഴിയിലൊരു നായ കിടക്കുന്നു. സ്ഥിരം കള്ളു കുടിയന്മാര്‍ ചെയ്യുമ്പോലെ കാലുമടക്കി അതിനെ ഒറ്റയടി!. തിരക്കഥയിലില്ലാത്ത പ്രകടനം കണ്ട് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തിച്ചുനിന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പ്രേം നസീറും സത്യനുംകൂടി ഷാപ്പിലിരുന്നു മദ്യപിക്കുന്ന രംഗത്ത് ഗ്‌ളാസിലേക്കു പകര്‍ന്ന കള്ളിലെ പൊടി തൊട്ടുതെറിപ്പിക്കുന്നതൊക്കെ സ്വാഭാവികമായാണ് സത്യന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷാപ്പില്‍ നിന്ന് ഇറങ്ങിവരുന്ന അടുത്ത സീന്‍ ഷൂട്ടുചെയ്യുമ്പോള്‍ വഴിയിലൊരു നായ കിടക്കുന്നു. സ്ഥിരം കള്ളു കുടിയന്മാര്‍ ചെയ്യുമ്പോലെ കാലുമടക്കി അതിനെ ഒറ്റയടി!. തിരക്കഥയിലില്ലാത്ത പ്രകടനം കണ്ട് സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തിച്ചുനിന്നു.
No comments:
Post a Comment