കാമ്പസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്.
പ്രതികളെ കൊല്ലത്ത് കൊണ്ടുവന്നു
പെരുമണ്‍ എന്‍ജിനിയറിങ് കോളേജില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തെ തെളിവെടുപ്പിനായി അഞ്ചാലുംമൂട്ടില്‍ എത്തിച്ചു. കേരളത്തിലും പുറത്തുമുള്ള കോളേജുകളില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ജോലി ലഭിക്കുമെന്ന് പറഞ്ഞ സമയം കഴിഞ്ഞതോടെ വിദ്യാര്‍ഥികള്‍ കമ്പനി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പെരുമണ്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട കമ്പനിയുടെ എം.ഡി.യായ ആരോണ്‍ ശര്‍മ്മ (38), ജയപ്രകാശ് നിവേദി (24), ജസ്പാല്‍ റാണ (27), പ്രബാദ് കുമാര്‍ (38), വിജയ്കുമാര്‍ (30) എന്നിവരെ കാക്കനാട് കോടതിയില്‍നിന്ന് കൊല്ലം എ.സി.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് തെളിവെടുപ്പിനായി ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി അഞ്ചാലുംമൂട്ടില്‍ എത്തിച്ചു. വെള്ളിയാഴ്ച കോളേജിലെത്തിച്ച് തെളിവെടുക്കും. പ്രതികളില്‍ ഒരാളിനെ ഇനിയും പിടികിട്ടാനുണ്ട്.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment