Pages

Friday, June 21, 2013

കേരളം കാലവര്‍ഷക്കെടുതിയിൽ.

കേരളം കാലവര്ഷക്കെടുതിയിൽ.
 36 മരണം,72 കോടിയുടെ നഷ്ടം

mangalam malayalam online newspaperകാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 72 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. 36 പേര്‍ മരണമടഞ്ഞു. സഗസ്ഥാനത്തുടനീളം 72 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഇവിടങ്ങളില്‍ 2867 കുടുംബങ്ങള്‍ അഭയാര്‍ഥികളായുണ്ട്. ഓരോ കുടുംബത്തിനും അടിയന്തര സഹായമായി 2000 രൂപ പോക്കറ്റ് മണിയും സൗജന്യറേഷനും അനുവദിക്കാന്‍ തീരുമാനിച്ചു. ആദിവാസി മേഖലയില്‍ രണ്ടാഴ്ചത്തെ സൗജന്യറേഷന്‍ മുന്‍കുറായി നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ, കൊല്ലം, പൊന്നാനി എന്നിവിടങ്ങില്‍ കുടുതല്‍ കടല്‍ഭിത്തി നിര്‍മ്മിക്കാനും മുഖ്യമന്ത്രിയുടെ അധ്യകഷ്തയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ഇടുക്കി ജില്ലയ്ക്ക് കളക്ടറുടെ ആവശ്യപ്രകാരം അടിയന്തിര സഹായമെന്ന നിലയില്‍ ആബുലന്‍സ് അനുവദിച്ചു. മഴക്കെടുതിയില്‍ മരണപ്പെടുന്ന മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയ്ക്കും മറ്റുള്ളവര്‍ക്ക് ഒന്നരലക്ഷം രൂപയും നല്‍കും. പുറമേ സംസ്‌കാര ചടങ്ങുകള്‍ക്കായി 1000 രൂപ അടിയന്തിര സഹായം നല്‍കാനും തീരുമാനമായി. കണ്ണൂര്‍ കളക്ടറുടെ ആവശ്യപ്രകാരം രക്ഷാപവര്‍ത്തനത്തിനായി ബോട്ട് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അനുവദിച്ചു.
സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സൗജന്യ റേഷന്‍ നല്‍കുന്നതിന് ആവശ്യമായ അരി ഗോഡൗണില്‍ ഉണ്ടോ എന്ന് പരിശോധിക്കാനും ആവശ്യക്കാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കളക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കി. സൗജന്യ റേഷന്‍ നല്‍കുന്നതില്‍ വീഴച വരുന്നുണ്ടെന്ന് തിരുവനന്തപുരം കളക്ടര്‍ അറിയിച്ചതനുസരിച്ച് അടിയന്തിര ഇടപെടല്‍ ഉണ്ടാവും.

പൂര്‍ണ്ണമായി തകര്‍ന്നതും വെള്ളം കയറി താമസയോഗമല്ലാത്ത വിധം നശിച്ചതുമായ വീടുകള്‍ക്ക് പി.ഡബ്യൂ.ഡി എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സ്ഥിരീകരിച്ചാല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഭാഗികമായി തകരാര്‍ സംഭവിച്ച വീടുകള്‍ക്ക് 35,000 രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.അന്യ സംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപാകാന്‍ ആവശ്യമായ തുക നല്‍കാനുള്ള അധികാരം കളക്ടര്‍മാര്‍ക്ക് നല്‍കി. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ആവശ്യപ്രകാരം മൂടല്‍മഞ്ഞ് മൂലമുള്ള യാത്രാപ്രശ്‌നം പരിഹരിക്കാന്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കാന്‍ ധനസഹായം നല്‍കും.ശനി, ഞായര്‍ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെയും എംഎല്‍എ, എം.പി പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന ജനപ്രതിനിധികളുടെ യോഗം വിളിച്ച് മഴക്കെടുതി വിലയിരുത്താനും അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ കേന്ദ്രസഹായം തേടാനും തീരുമാനിച്ചതായി അവലോക യോഗത്തിനു ശേഷം റവന്യൂമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: