Pages

Friday, June 21, 2013

മകന്റെ വൃക്ക മാറ്റിവയ്‌ക്കാന്‍ പണംതേടി അലഞ്ഞ പിതാവ്‌ ഹൃദയംപൊട്ടി മരിച്ചു

മകന്റെ വൃക്ക മാറ്റിവയ്ക്കാന്പണംതേടി അലഞ്ഞ പിതാവ്ഹൃദയംപൊട്ടി മരിച്ചു
mangalam malayalam online newspaperമകന്റെ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു പണം തേടി അലയുന്നതിനിടെ പിതാവു ഹൃദയാഘാതംമൂലം മരണമടഞ്ഞു. മണിമല പള്ളിപറമ്പില്‍ പ്രോത്താസീസ്‌ ജോസഫി(കുട്ടപ്പന്‍ 70) നാണ്‌ ദാരുണാന്ത്യം.
ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായ മകന്‍ സജിക്കു നാളെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്താന്‍ നിശ്‌ചയിച്ചിരിക്കുകയാണ്‌. അതിനുവേണ്ട പണത്തിനായി സഹായം അഭ്യര്‍ഥിച്ചു മണിമലയിലെ ഒരു സ്‌ഥാപനത്തിലിരിക്കെയാണു ജോസഫിന്റെ മരണം. സംസ്‌കാരം ഇന്നു (,21-06-2013)രാവിലെ 11.30ന്‌ ഹോളിമാഗി ഫൊറോനാ പള്ളിയില്‍.
മുമ്പു രണ്ടുതവണ സജിക്ക്‌ അനുയോജ്യമായ വൃക്ക ലഭിച്ചെങ്കിലും ആവശ്യമായ പണം കണ്ടെത്താനാകാഞ്ഞതിനാല്‍ ശസ്‌ത്രക്രിയ നടന്നില്ല. ഏറെ ശ്രമങ്ങള്‍ക്കുശേഷം അനുയോജ്യമായ വൃക്ക വീണ്ടും ലഭിച്ചതോടെ രണ്ടു ദിവസത്തിനുള്ളില്‍ ശസ്‌ത്രക്രിയ നടത്തണമെന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. അതോടെ മകനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പണത്തിനായി വാര്‍ധക്യം മറന്നു പിതാവ്‌ ശ്രമം തുടങ്ങി. ശസ്‌ത്രകിയയ്‌ക്ക്‌ ആവശ്യമായ പണം പലരില്‍നിന്നു കടം വാങ്ങിയെങ്കിലും തികഞ്ഞില്ല. അതിനാലാണു സഹായമഭ്യര്‍ഥിച്ച്‌ ഇന്നലെ മണിമലയിലെ സ്‌ഥാപനത്തിലെത്തിയത്‌. കുടുംബത്തിന്റെ ദുരന്തകഥ അറിഞ്ഞതിനെത്തുടര്‍ന്നു സജിയുടെ ശസ്‌ത്രക്രിയയ്‌ക്കു വേണ്ട പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണു മണിമലയിലെ വ്യാപാരികള്‍.


                     ജോമോന്മണിമല

No comments: