Pages

Wednesday, June 12, 2013

അറിവിന്റെ കോടീശ്വരി

അറിവിന്റെ കോടീശ്വരി
ലക്ഷ്മി വാസുദേവന്
sanuja rajan Kodipathy 
ഏഷ്യാനെറ്റിലെ നിങ്ങള്ക്കുമാകാം കോടീശ്വരന്എന്ന പരിപാടിയിലെ ആദ്യത്തെ കോടീശ്വരിയായി മാറിയ സനൂജ രാജന്റെ വിജയകഥയിലേക്ക്‌.
നിങ്ങള്ക്കുമാകാം കോടീശ്വരന്റിയാലിറ്റി ഷോയുടെ ഒരു സുപ്രധാന എപ്പിസോഡ്‌...
1950
ജനുവരി 28 നു ഇന്ത്യന്പാര്ലമെന്റിന്റെ ചേമ്പര്ഓഫ്പ്രിന്സിപ്പിളില്ഉദ്ഘാടനം ചെയ്യപ്പെട്ടതും 1958 ല്സ്വന്തം കെട്ടിടത്തിലേക്ക്മാറിയതും ഏതാണ്‌ ?
*
ഭാരതീയ റിസര്വ്ബാങ്ക്
*
തെരഞ്ഞെടുപ്പ്കമ്മീഷന്
*
സുപ്രീം കോടതി
*
ആസൂത്രണ കമ്മീഷന്
.....
ചോദ്യം കേട്ട്ഹോട്ട്സീറ്റിലിരുന്ന സനൂജ ആദ്യം പറഞ്ഞ സംശയം "സുപ്രീം കോടതിയാണോ ഉത്തര"മെന്നാണ്‌. ഉത്തരം കൃത്യമായറിയാമെങ്കില്മാത്രം ലോക്ക്ചെയ്യാമെന്ന്അവതാരകനും നടനുമായ സുരേഷ്ഗോപി പറഞ്ഞപ്പോള്സനൂജയ്ക്ക് ടെന്ഷനായി. ജീവിതത്തില്ഒരുപാട്വെല്ലുവിളികളെ തരണം ചെയ് സനൂജ പക്ഷേ, പതറിയില്ല. ലോക്ക്ചെയ്യാനാവശ്യപ്പെട്ടു. ഒരുപാട്ടെന്ഷനടിപ്പിക്കാതെ തന്നെ സുരേഷ്ഗോപി സന്തോഷം പങ്കുവച്ചു കൊണ്ട്‌ "ഉത്തരം ശരിയാണെ"ന്ന്വിളിച്ചു പറഞ്ഞു. നിങ്ങള്ക്കുമാകാം കോടീശ്വരനിലെ ആദ്യത്തെ കോടീശ്വരിയാകാനുള്ള ഭാഗ്യം സിദ്ധിച്ചത്ശ്രീപത്മനാഭന്റെ മണ്ണില്താമസിക്കുന്ന സനൂജ രാജനാണ്‌.
ഒരു ഫ്ളാഷ്ബാക്ക്
1997. വര്ഷത്തില്തിരുവനന്തപുരം നെടുമങ്ങാട്ടെ കുളപ്പട ഗ്രാമത്തില്ഒരു രജിസ്റ്റര്വിവാഹം നടന്നു. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ പെണ്കുട്ടിയാണ്വധു. വരന്സാധാരണ ഹിന്ദു കുടുംബാംഗവും. ഒരുപാട്പ്രശ്നങ്ങള്സൃഷ്ടിച്ച വിവാഹം. എല്ലാ എതിര്പ്പും കഷ്ടപ്പാടും തരണം ചെയ്ത് അവര്ജീവിച്ചു. രണ്ട്ആണ്മക്കളുടെ അച്ഛനും അമ്മയുമായപ്പോഴും വീട്ടുകാര് ബന്ധം അംഗീകരിച്ചില്ല. വ്യത്യസ് മതത്തിലുള്ളവര്വിവാഹം ചെയ്യുമ്പോള് എതിര്പ്പുകളൊക്കെ സാധാരണം. പക്ഷേ വര്ഷങ്ങള്ക്കു മുന്പ്നടന്ന സംഭവം 2013 ഏപ്രില്‍ 30നു മലയാളികളെല്ലാം അറിഞ്ഞു. അതെങ്ങെനെ? ചോദ്യത്തിനുള്ള ഉത്തരമാണ്സനൂജ രാജന്റെ കഥ.
കഥയുടെ തുടക്കം
ഓര്ക്കാന്സുഖമുള്ളതൊന്നുമില്ലാത്ത കുട്ടിക്കാലമായിരുന്നു സനൂജയുടേത്‌. വാപ്പയും ഉമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം. കുടുംബത്തെ പോറ്റാന്കഷ്ടപ്പെടുന്ന ഉമ്മയെ കണ്ടാണ്സനൂജ വളര്ന്നത്‌. വാപ്പയുടെ വരുമാനം കുടുംബത്തിലേക്ക്എത്തിയിട്ടില്ല. ഉമ്മയുടെ കഷ്ടപ്പാട്കണ്ടു വളര്ന്നതു കൊണ്ടാവാം ചെറുപ്പത്തില്തന്നെ ഒരു ജോലി വേണമെന്ന ആഗ്രഹം സനൂജയ്ക്കുണ്ടായിരുന്നു. അതുകൊണ്ട്പഠനം പൂര്ത്തിയാക്കിക്കഴിഞ്ഞപ്പോള്ട്യൂഷനെടുക്കാന്തുടങ്ങി. സനൂജയുടെ ചെറിയ ആവശ്യങ്ങളൊക്കെ വരുമാനത്തിലൂടെ സാധിച്ചു. വീട്ടിലെ സാഹചര്യങ്ങള്വിഷമം മാത്രം കൊടുക്കുന്നതു കൊണ്ടാണ്ആശ്വാസത്തിനു വേണ്ടി സനൂജ വായനയെ ആശ്രയിച്ചു തുടങ്ങിയത്‌. പതിയെ അത്ജീവന്റെ ഭാഗമായി. ഒരു ചെറിയ കടലാസുതുണ്ടു പോലും വായിക്കാതെ ഉപേക്ഷിക്കില്ല. കുട്ടികള്ക്ക്ട്യൂഷനെടുക്കാന്പോകുന്നതിനൊപ്പം സാക്ഷരതാ ക്ലാസെടുക്കാനും പോയിത്തുടങ്ങി. ക്ലാസാണ്സനൂജയുടെ ജീവിതം മാറ്റിമറിച്ചത്‌.
ബാക്കി കഥ സനൂജയില്നിന്നു തന്നെ കേള്ക്കാം.
"വീട്ടിലെ പ്രശ്നങ്ങള്മനസ്സിലുള്ളതുകൊണ്ടു മറ്റൊന്നും ശ്രദ്ധിക്കാ ന്എനിക്കായില്ല. ക്ളാസെടുക്കാന്പോയ വീട്ടില്താമസിക്കുന്ന ഒരു വ്യക്തിയെ ഞാന്കാണാതെ പോയത്അതുകൊണ്ടാണ്‌. അദ്ദേഹത്തിന്റെ രണ്ടു കണ്ണുകള്എന്നെ പിന്തുടരാന്തുടങ്ങിയത്ഞാനറിഞ്ഞിരുന്നില്ല. എന്നെ ശ്രദ്ധിച്ച കണ്ണുകള്‍, ഒളിപ്പിച്ചു വച്ച എന്റെ കണ്ണുനീരിനെയും കണ്ടു തുടങ്ങി. ഞാന്പോലുമറിയാതെ എന്നോടൊപ്പം ചിരിക്കാനും കരയാനും ശ്രമിച്ചു. ഒരു സായാഹ്നത്തില് കണ്ണുകള്എന്നെ പരിചയപ്പെട്ടു. പരിചയപ്പെടലില്രാജനെന്നു പേരുള്ള വ്യക്തി എന്നോടുള്ള ഇഷ്ടവും അറിയിച്ചു. എന്നെ മോഹിക്കാനുള്ള യാതൊരു യോഗ്യതയും അദ്ദേഹത്തിനില്ലെന്നും ഇഷ്ടം കൊണ്ടാണ്ജീവിതത്തിലേക്ക്ക്ഷണിക്കുന്നതെന്നും പറഞ്ഞു.
"രണ്ടു മതത്തിലുള്ളവരായതു കൊണ്ട്ഒരിക്കലും വീട്ടുകാര്അംഗീകരിക്കില്ല. അതൊക്കെ ഓര്ത്ത്ഒന്നും പറയാതെ ഞാന്മുന്നോട്ടു നടന്നു. ഒരു തവണ പോലും ഞാന്തിരിഞ്ഞു നോക്കാതിരുന്നത്അദ്ദേഹത്തിന്യോഗ്യതയില്ലാഞ്ഞിട്ടോ എനിക്ക്സ്നേഹമില്ലാഞ്ഞിട്ടോ ഒന്നുമല്ല. സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ഞാന്അദ്ദേഹത്തേക്കാള്ഒരുപാട്താഴെയാണെന്നും എന്നെ പ്രതീക്ഷിച്ച്ജീവിതം നശിപ്പിക്കരുതെന്നും ഓര്ത്തിട്ടാണ്‌.
"പക്ഷേ എന്റെ മനസ്സിനെ എന്നെക്കാ ള്നന്നായി മനസ്സിലാക്കാന്അദ്ദേഹത്തിന്കഴിഞ്ഞിരുന്നു. അതുകൊണ്ടാവാം മറുപടി കിട്ടാഞ്ഞിട്ടും എനിക്കു വേണ്ടി കാത്തിരിക്കാന്അദ്ദേഹം തയാറായത്‌."അദ്ദേഹം എനിക്കു വേണ്ടി കാത്തിരിക്കുന്നു എന്ന്പതിയെ അറിഞ്ഞു തുടങ്ങി. സമയത്ത്പല വീട്ടിലും ട്യൂഷനെടുത്ത്ഞാന്വൈകിയാണ്വീട്ടിലെത്തുന്നത്‌. ഞാന്ബസ്സിറങ്ങുന്ന സ്ഥലത്ത്അദ്ദേഹം എന്നെ കാത്തു നില്ക്കും. വൈകിയെത്തുമ്പോള്ഞാന്പറയാതെ വീടു വരെ കൊണ്ടാക്കും. എന്റെ കൂട്ടുകാരും കാത്തിരിപ്പിനെക്കുറിച്ച്എന്നോട്പറഞ്ഞു. സത്യം പറഞ്ഞാല്ഞാനെന്ന വ്യക്തി ലോകത്തുണ്ടെന്ന്തിരിച്ചറിവ്എനിക്കുണ്ടായത്അതിനു ശേഷമാണ്‌. എന്നെ കരുതുന്ന ആദ്യത്തെ വ്യക്തിയായതു കൊണ്ടാകാം ഉള്ളിന്റെയുള്ളില്എനിക്കൊരിഷ്ടം തോന്നിത്തുടങ്ങിയത്‌. കൂടുതല്അറിയാന്ശ്രമിച്ചതും അങ്ങനെയാണ്‌.

"ചെറുപ്പത്തില്അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ അദ്ദേഹം പത്താം ക്ലാസ്കഴിഞ്ഞപ്പോള്കൂലിപ്പണിക്കറിങ്ങിയതാണ്‌. സഹോദരങ്ങളെല്ലാം ഓരോ വീട്ടിലാണ്‌. അകന്ന ബന്ധത്തിലുള്ള ഒരു കുഞ്ഞമ്മയ്ക്കൊപ്പമാണ്താമസം. കൂടുതലറിയുന്തോറും എനിക്ക്അദ്ദേഹത്തോട്ബഹുമാനം തോന്നിത്തുടങ്ങി. സ്നേഹിക്കാനും കരുതാനും ആളില്ലാത്തതിന്റെ വിഷമം

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: