ലക്ഷദ്വീപിനടുത്ത് കപ്പല് മുങ്ങി
യാത്രക്കാരെ രക്ഷപ്പെടുത്തി
ലക്ഷദ്വീപിനു സമീപം
മുങ്ങിയ ചരക്കുകപ്പലിലെ മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യന്‍
കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലായ ഐസിജിഎസ് വരുണയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാലി
ദ്വീപില്‍നിന്നുള്ള "ഏഷ്യന്‍ എക്സ്പ്രസ"് എന്ന കപ്പലാണ് മിനിക്കോയ്
ദ്വീപിന് 43 നോട്ടിക്കല്‍ മൈല്‍ വടക്കുഭാഗത്ത് മുങ്ങിയത്. കപ്പലിന്റെ അടിത്തട്ടില്‍
വിള്ളലുണ്ടായതാണ് കാരണം. നാല് ഇന്ത്യക്കാരും 18 മാലി ദ്വീപുകാരും ഉള്‍പ്പെടെ ആകെ
22 പേരാണ് കപ്പലിലുണ്ടായിരുന്നത്. എല്ലാവരെയും രക്ഷിച്ചതായി കോസ്റ്റ്ഗാര്‍ഡ്
അറിയിച്ചു. അപകടത്തെപ്പറ്റി വിവരം ലഭിച്ചയുടന്‍ കോസ്റ്റ്ഗാര്‍ഡ് "ഐസിജിഎസ്
വരുണ" എന്ന കപ്പല്‍ അയച്ചിരുന്നു. പാകിസ്ഥാനിലെ ക്വാസിം തുറമുഖത്തുനിന്ന്
മണലും സിമന്റുമായി പോവുകയായിരുന്നു കപ്പല്‍.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment