ചുമട്ട് തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ അംഗത്വകാര്‍ഡില്ലാത്തവര്‍ നോക്കുകൂലി ചോദിച്ചാല്‍ പിടിച്ചുപറിക്ക് കേസെടുക്കുന്ന രീതിയിലുള്ള നിയമം കൊണ്ടുവരുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയില്‍ അറിയിച്ചു.കാര്‍ഡുള്ള ചുമട്ടുതൊഴിലാളികളാണ് ഇത്‌ചെയ്യുന്നതെങ്കില്‍ അവരുടെ അംഗത്വം നഷ്‌ടപ്പെടുന്ന വ്യവസ്‌ഥയും ഉള്‍പ്പെടുത്തും. സാധാരണക്കാരുടെ വീടുകളില്‍ കയറ്റിറക്കിന് നോക്കുകൂലി ചോദിക്കുന്നത് പിടിച്ചുപറിയാണെന്നും മന്ത്രി വ്യക്‌തമാക്കി.
തോമസ് ഉണ്ണിയാടന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.നോക്കുകൂലി ഫലപ്രദമായി ഇല്ലാതാക്കുന്നതിന് രാഷ്‌്രടീയവിധേയത്വം ഒഴിവാക്കിയാലേ സാദ്ധ്യമാകൂ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളെ നോക്കുകൂലി വിമുക്‌തമാക്കാന്‍ ഏകീകൃത കൂലി ഏര്‍പ്പെടുത്തി.തൃശൂരിലും കൊല്ലത്തും കൂടി ഇത് ഉടന്‍ നടപ്പാക്കും. ആലപ്പുഴ, കൊല്ലം മേഖലകളിലാണ് നോക്കുകൂലി വ്യാപകം.നോക്കുകൂലി നിരോധനം താഴേതട്ടുവരെ ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗം വിളിക്കാമെന്നും മന്ത്രി പറഞ്ഞു.
സഹകരണമേഖലയില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രകാശ് ബക്ഷി കമ്മിറ്റിയുടെ ശിപാര്‍ശകള്‍ സ്വീകാര്യമല്ലെന്ന് കേന്ദ്രത്തെ രേഖാമൂലം മുഖ്യമന്ത്രിയും താനും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അറിയിച്ചു.
സഹകരണബാങ്കുകളില്‍ നിന്ന് കാര്‍ഷികവായ്‌പ നല്‍കാതിരിക്കുന്ന സന്ദര്‍ഭം ഉണ്ടാവില്ലെന്നും കെ.വി. വിജയദാസിന് മന്ത്രി ഉറപ്പുനല്‍കി.
സഹകരണബാങ്കുകളില്‍ നിന്ന് കാര്‍ഷികവായ്‌പ നല്‍കാതിരിക്കുന്ന സന്ദര്‍ഭം ഉണ്ടാവില്ലെന്നും കെ.വി. വിജയദാസിന് മന്ത്രി ഉറപ്പുനല്‍കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment