മണ്ണിനടിയില്‍ കുടുങ്ങിയ
തൊഴിലാളിയെരക്ഷപ്പെടുത്തി
മൂന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് ഹോട്ടലിനു മുകളിലേക്കു മലയിടിഞ്ഞ് വീണു. മണ്ണിനടിയില്‍പ്പെട്ട പാചക തൊഴിലാളിയെ നാട്ടുകാരും സഹപ്രവര്‍ത്തകരും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം രക്ഷപ്പെടുത്തി.ടൗണിലെ ശരവണ ഭവന് ഹോട്ടലിലെ പാചക തൊഴിലാളിയായ തമിഴ്നാട് പുതുക്കോട്ട താണ്ടിമല സ്വദേശി സുബ്ബയ്യ(40)യാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ 3.30 ന് ജോലിക്കു കയറേണ്ടതിനാല്‍ ഞായറാഴ്ച രാത്രി (23rd June,2013)നേരത്തെയെത്തി അടുക്കളയോടു ചേര്‍ന്ന മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു സുബ്ബയ്യ.രാത്രി 11 ന് ഹോട്ടലിനു പിന്നിലുള്ള മലയിടിഞ്ഞു സുബ്ബയ്യ കിടന്ന മുറി മണ്ണിനടിയിലായി. മുകളിലത്തെ നിലയിലുണ്ടായിരുന്ന തൊഴിലാളികള്‍ മണ്ണിടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെട്ടു. ഏറെക്കഴിഞ്ഞാണു സുബ്ബയ്യയുടെ കാര്യം മറ്റുള്ളവര്‍ അന്വേഷിച്ചത്.തുടര്‍ന്നു കല്ലും മണ്ണും കെട്ടിടാവശിഷ്ടങ്ങളും നീക്കിയപ്പോഴാണ് കഴുത്തോളം മണ്ണില്‍ പുതഞ്ഞുകിടന്ന സുബ്ബയ്യയെ കണ്ടെത്തിയത്. ഹോട്ടലിനോടു ചേര്‍ന്നു താമസിക്കുന്ന ഡോ. മോഹന്‍ബാബുവിന്റെ വീടും ഭാഗികമായി തകര്‍ന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment