വീടിന് ടെറസുള്ളപ്പോള്‍ കൃഷിചെയ്യാന്‍
വേറെ സ്ഥലമെന്തിന്?
വെറും 1500 സ്‌ക്വയര്‍ഫീറ്റുള്ള ടെറസില്‍ ഫലവൃക്ഷങ്ങള്‍ 13 തരം. ഇതില്‍ ആറെണ്ണത്തില്‍ നിറയെ രുചിയുള്ള ഫലങ്ങള്‍. വലിയതുറ കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ കെ.ടി തോമസിന്റെ ടെറസിലാണ് ആരും കൊതിച്ചു പോകുന്ന ഫലങ്ങള്‍ വിളഞ്ഞുനില്‍ക്കുന്നത്.
ടെറസില്‍ പ്രത്യേകം തയ്യാറാക്കിയ കുട്ടയിലാണു ഫലവൃക്ഷങ്ങള്‍ ഉണ്ടായി നില്‍ക്കുന്നത്. ഇതില്‍ അത്തി ഇതാദ്യമായാണ് കായ്‌ക്കുന്നത്.എന്നാല്‍ അല്‍ഫോണ്‍സോ മാവും
സപ്പോര്‍ട്ടയും മാതളവും കായ്‌ക്കുന്നത് രണ്ടാം തവണ. നീലം ഇനത്തിലുള്ള മാവും മല്ലികമാവും ഇതിനകം തന്നെ കായ്‌ച്ചുകഴിഞ്ഞു. ഇവ വീണ്ടും പൂവിട്ടു നില്‍ക്കുന്നുണ്ട്.
ഒന്നരവര്‍ഷം വളര്‍ച്ചയെത്തിയവയാണ് മല്‍ഗോവ ഇനത്തില്‍പ്പെട്ടമാവും ബംഗനാപ്പള്ളിമാവും. ഇവയോടൊപ്പം ഹിമാപസന്ത്, കോട്ടുകോണം, പൗര്‍ണമി, ബ്ലാക്ക് ആന്‍ഡ് റെഡ് തുടങ്ങിയ ഇനത്തില്‍പ്പെട്ട മാവുകളും വളരുന്നുണ്ട്. നാഗ്‌പൂര്‍ ഓറഞ്ചും പല നിറത്തിലുള്ള പേരകള്‍, കരിമ്പ്, റംബൂട്ടാന്‍, മൂസംബി, ഞാവല്‍, മുരിങ്ങ, നാരകം,
താന്‍ ഫലവൃക്ഷങ്ങളെ സ്‌നേഹിച്ചു വളര്‍ത്തുന്നതുപോലെ നഗരത്തില്‍ സ്ഥലം കുറവുള്ള എല്ലാവരും ടെറസില്‍ ഒരു ഫലവൃക്ഷമെങ്കിലും വളര്‍ത്തണമെന്നാണ് തോമസിന്റെ ആഗ്രഹം ഫലവൃക്ഷങ്ങല്‍ വളര്‍ത്താന്‍വേണ്ട സൂത്രപണികള്‍ പ്രതിഫലമില്ലാതെ പറഞ്ഞുകൊടുക്കാന്‍ തോമസ് തയ്യാറാണ്. ഫോണ്‍ : 9961840960
പ്രൊഫ്. ജോണ്‍ കുരാക്കാർ

നെല്ലി, തുടങ്ങി അനേകം മരങ്ങള്‍ ടെറസില്‍ വളരുന്നുണ്ട്.
ഉണങ്ങിയ ചാണകപൊടിയും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കുമാണ് പ്രധാനമായി ഉപയോഗിക്കുന്ന വളങ്ങള്‍. മണ്ണിരകംപോസ്‌റ്റുള്ളതിനാല്‍ തലസ്ഥാന നഗരത്തിലാണു താമസിക്കുന്നതെങ്കിലും വീട്ടില്‍ മാലിന്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നു തോമസ് പറയുന്നു. ഇവയോടൊപ്പം 18 ഇനം ഔഷധസസ്യങ്ങളും വളര്‍ത്തുന്നുണ്ട്. ഫലവൃക്ഷങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തോമസിനു പച്ചക്കറിയോടു വലിയ താല്‌പര്യമില്ല. എന്നാലും വീട്ടിലെ അത്യാവശ്യത്തിനുള്ള ചീര, വെണ്ട, ചീനിഅമരക്ക, പയര്‍ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.

No comments:
Post a Comment