Pages

Tuesday, May 28, 2013

SREESANTH TO MOVE TO TIHAR JAIL

ശ്രീശാന്തിനെ തിഹാര് ജയിലിലേക്കയച്ചു
Sreesanth and his former-Rajasthan Royals teammate Ajit Chandila have been sentenced to judicial custody till June 04, 2013. Whereas the third cricketer from the tainted trio, Ankeet Chavan's bail-plea has reportedly been rejected by the court. Chavan has apparently asked for bail to attend his own wedding.The trio has been accused of indulging in spot-fixing . 

ശ്രീശാന്തിനെ ജൂണ്‍ നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ശ്രീശാന്തിനെ തിഹാര്‍ ജയിലിലേക്ക് അയക്കാനും സാകേത് കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു. അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനോടൊപ്പം നടനും ക്രിക്കറ്റ് താരവുമായ രാജീവ് പിള്ള ഉണ്ടായിരുന്നതായി ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. ശ്രീശാന്ത് അറസ്റ്റിലായത് ജിജുവിനെ അറിയിച്ചത് രാജീവ് പിള്ളയാണെന്നും പൊലീസ് വെളിപ്പെടുത്തി.ശ്രീശാന്തിന്റെ ബന്ധുവാണ് രാജീവ് .അതേസമയം തനിക്കെതിരെ പുറത്തു വന്ന വാര്‍ത്തകള്‍ രാജീവ് പിള്ള നിഷേധിച്ചു. ഷൂട്ടിങ്ങിനു മുംബൈയില്‍ എത്തിയതാണ്. സിനിമാതാരമാണെന്ന് അറിയിച്ചപ്പോള്‍ പൊലീസ് വിട്ടയച്ചു. തന്നെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്നും രാജീവ് പിള്ള അഭ്യര്‍ഥിച്ചു.

                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: