Pages

Tuesday, May 28, 2013

MALAYALAM ACTRESS LEENA PAUL ARRESTED IN DELHI

MALAYALAM ACTRESS LEENA PAUL
ARRESTED IN DELHI

തട്ടിപ്പ്‌ കേസില്‍ മലയാളി നടി ലീന മരിയ പോള്‍ (25) ഡല്‍ഹിയില്‍ അറസ്‌റ്റിലായി. ചെന്നൈ പോലീസും ഡല്‍ഹി പോലീസും സംയുക്‌തമായി നടത്തിയ ഓപ്പറേഷനിലാണ്‌ നടി പിടിയിലായത്‌. നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത്‌ ബാലാജി പോലീസിനെ വെട്ടിച്ച് ഓടിരക്ഷപെട്ടു. റെഡ്‌ ചില്ലീസ്‌, കോബ്ര, ഹസ്‌ബന്‍ഡ്‌സ് ഇന്‍ ഗോവ, മദ്രാസ്‌ കഫേ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ്‌ ലീന.
ലീന കൂടുതല്‍ അവസരങ്ങള്‍ തേടി ചെന്നൈയിലെത്തിയപ്പോഴാണ് ബാലാജിയുമായി പരിചയത്തിലായത്. ഇരുവരും ചേര്‍ന്ന് ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയതാണ്‌ കേസ്‌. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, തട്ടിപ്പ്‌ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും അറസ്‌റ്റു ചെയ്യുന്നതിനു മുന്‍പ്‌ ഡല്‍ഹിയിലേക്ക്‌ കടന്നിരുന്നു.
ലീനയും സുഹൃത്ത്‌ ബാലാജി എന്ന ചന്ദ്രശേഖറും ഡല്‍ഹിയിലെ ഫത്തേപുര്‍ബേരിയിലെ ഫാംഹൗസില്‍ ഒളിച്ചു കഴിയുകയായിരുന്നു . ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറ്‌ സ്വകാര്യ അംഗരക്ഷകരും അറസ്‌റ്റിലായി. ഇവരുടെ പക്കലുളള ആയുധങ്ങള്‍ ഡല്‍ഹിയില്‍ ഉപയോഗിക്കാനുളള ലൈസന്‍സ്‌ ഉണ്ടായിരുന്നില്ല. നടിയുടെയും കൂട്ടുകാരന്റെയും പക്കല്‍ നിന്ന്‌ മുന്തിയ തരത്തിലുളള 81 വാച്ചുകളും ഒന്‍പത്‌ വിലകൂടിയ കാറുകളും കണ്ടെടുത്തിട്ടുണ്ട്‌.
A 25-year-old south Indian actress and her male friend were today ,28th May,2013,arrested from a south Delhi farmhouse where they were hiding in a bid to evade law in a case of cheating registered in Chennai.Their six personnel security officers, including three ex-servicemen, were also arrested in a joint operation by Delhi Police and Chennai Crime Branch from Khari Farms in Fatehpurberi, a senior police official said.Leena Maria Paul, who acted in national award winner Mohanlal-starrer 'Red Chillies' and other films, and her friend Balaji were allegedly involved in a case registered under sections 420 (cheating), 120B (criminal conspiracy) and 406 (breach of trust).Paul has worked in films like Madras Cafe, Husbands in Goa, Cobra and Red Chillies.

"She was hiding in Delhi along with his friend Balaji alias Chandersekar. Four weapons seized from the PSOs have all India licence obtained from Haryana and Jammu but not endorsed from Delhi licensing branch," the official said.A case under the relevant section of Arms Act was registered here.Nine expensive cars and 81 expensive Wrist watches have also been recovered."Accused have shifted to present farm house on May 12 and their tenant verification form was also received and under verification process," the official said.

Prof. John Kurakar


No comments: