Pages

Tuesday, April 23, 2013

യജമാനന്റെ കബറിടത്തിൽ വേദന കടിച്ചമര്‍ത്തി ഒരു മിണ്ടാപ്രാണി


യജമാനന്റെ കബറിടത്തിൽ
വേദന കടിച്ചമര്ത്തി ഒരു മിണ്ടാപ്രാണി

യജ
മാനന്റെ കബറിടത്തില് വേദന കടിച്ചമര്ത്തി ഒരു മിണ്ടാപ്രാണി. ഊണും ഉറക്കവും എല്ലാം അവിടെത്തന്നെ. കാലം ചെയ്ത മലങ്കര ഓര്ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന് ഗിവര്ഗീസ് മാര് ഇവാനിയോസിന്റെ വളര്ത്തുപൂച്ചയാണ് ദിവസം മുഴുവന് മെത്രാപ്പൊലീത്തയുടെ ഞാലിയാംകുഴിയിലെ കബറിങ്കല് കഴിച്ചുകൂട്ടുന്നത്.

യജമാനന്റെ കബറിടത്തില്‍ വേദന കടിച്ചമര്‍ത്തി ഒരു മിണ്ടാപ്രാണി

ഇത് ഇവാനിയോസ് തിരുമേനിയുടെ വളര്ത്തു പൂച്ച പുസി. കഴിഞ്ഞ പത്തു ദിവസമായി ഇവളുടെ ഊണും ഉറക്കവുമെല്ലാം ഇവിടെത്തന്നെ. തിരുമേനിയുടെ വിയോഗം മിണ്ടാപ്രാണിയെ വല്ലാതെ തളര്ത്തിക്കളഞ്ഞു. നേര്ത്ത ശബ്ദം പുറപ്പെടുവിച്ച് ഇങ്ങനെ കബറിനരികില് കിടക്കും.

ചിലപ്പോള് എന്തോ ഓര്ത്തെന്നോപോലെ തിരുമേനിയുടെ മുറിയിലേയ്ക്ക്.

സങ്കടത്തോടെ മുറിയില് പരതിയശേഷം തിരികെ കബറിനടുത്ത് വന്നിരിക്കും. മക്കളും ചെറുമക്കളും ഉണ്ടെങ്കിലും പുസി അവരെ ഒന്നും അന്വേഷിക്കാറെ ഇല്ല. കബറിനടുത്ത് വച്ചിരിക്കുന്ന മെത്രാപ്പൊലീത്തയുടെ ചിത്രം നോക്കി. അവിടെത്തവന്നെ കഴിച്ചുകൂട്ടും. ചിലപ്പോള് ഫോട്ടോയിലേയ്ക്ക് 
ചാടിക്കയറാന് ശ്രമിക്കും.

അഞ്ചുവര്ഷം മുമ്പാണ് പുസി തിരുമേനിയുടെ ഞാലിയാംകുഴിയിയുളള ദയറയിലെത്തുന്നത്. അന്നുമുതല് മെത്രാപ്പൊലീത്തയുടെ സഹചാരിയായിരുന്നു. ആരും മെത്രാപ്പൊലീത്തയുടെ കബറിടം പുസിയെ കാണിച്ചു കൊടുത്തതല്ല. പക്ഷിമൃഗാദികളെ അതിരറ്റ് സ്നേഹിച്ചിരുന്ന തിരുമേനിയുടെ വാല്സല്യം തന്നെയാണ് പുസിയെ കബറിങ്കല് ഇപ്പോഴും ഇരുത്തുന്നത്. സ്നേഹത്തിന് ഇങ്ങനെയല്ലെ ഒരു മിണ്ടാപ്രാണിയ്ക്ക് പകരം നല്കാനൊക്കു
.(marthoman T.V)

പ്രൊഫ്.  ജോണ്‍  കുരാക്കാർ 




(Marthoman T.V)

No comments: