പാലിയേറ്റീവ്
കെയര്‍ യൂണിറ്റുകള്‍
കേരളത്തില്‍
വ്യാപകമാകുന്നു.
സ്നേഹസാന്ത്വനത്തിന്റെ നിശബ്ദ വിപ്ലവം
സ്മിത
അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് 10 വര്ഷമായി കിടപ്പിലായിരുന്നു മധു. ആദ്യ നാളുകളില്‍ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു.
പതിയെ പതിയെ ആരും വരാതെയായി. എഴുന്നേറ്റു നടക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നു ആദ്യമൊക്കെ. പിന്നീട് ആ പ്രതീക്ഷയും ഇല്ലാതെയായി. മരണത്തെക്കുറിച്ച് മാത്രം ചിന്തിച്ചു കിടന്ന മധുവിന്റെ അടുത്തേക്ക് ഒരു നാള് അവരെത്തി. നന്മയുടെ കൈത്തിരി വെളിച്ചവുമായി പാലിയേറ്റീവ് കെയര്‍ പ്രവര്ത്തകര്‍. സ്നേഹമുള്ള വാക്കുകളിലൂടെ കാരുണ്യം നിറഞ്ഞ പ്രവര്ത്തനങ്ങളിലൂടെ
അവര്‍ മധുവിന്റെ ജീവിതത്തില്‍ ആത്മവിശ്വാസം നിറച്ചു. എന്തിനും കൂടെയുണ്ടെന്ന അവരുടെ ഉറപ്പ് മധുവിന്റെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവായി. കട്ടിലില്‍ ചാരിയിരുന്നുകൊണ്ടുതന്നെ കരകൗശല വസ്തുക്കളുടെ നിര്മ്മാണം അയാള്‍ പഠിച്ചെടുത്തു. ഇപ്പോള്‍ മധു പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കരകൗശലവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നു. ആ തുകയിലൂടെ ഭാര്യയേയും രണ്ടു മക്കളെയും സംരക്ഷിക്കുന്നു.
സാന്ത്വന പരിചരണത്തിലൂടെ ജീവിതം വീണ്ടെടുത്ത എത്രയോ പേര് നമുക്കു ചുറ്റിലുമുണ്ട്. പതിനായിരങ്ങള്‍
അണിനിരക്കുന്ന ജനകീയ പ്രസ്ഥാനമായി കേരളത്തില് പാലിയേറ്റീവ് കെയര്‍ വളരുകയാണ്.
നന്മയുടെ നറു വെളിച്ചം
പാലിയേറ്റീവ് കെയര്‍ വീട്ടില്‍ കിടപ്പിലായിട്ടുള്ള രോഗികളുടെ പരിചരണമാണ്. പക്ഷാഘാതം വന്നവര്‍, അപകടത്തില്‍ പെട്ടവര്‍, വയസായവര്‍, കാന്‍സര്‍ രോഗികള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവയുടെ മൂര്ധന്യാവസ്ഥയില് ബോധത്തിനും അബോധത്തിനും ഇടയില്‍ കിടന്നുപോകുന്നവര്ക്ക് കൈത്താങ്ങാവുകയാണ് പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം.
ശാരീരികമായും മാനസികമായും തകര്ന്നു പോയവര്‍ക്ക് വാക്കുകളിലൂടെ അവര്‍ ഉള്‍ക്കരുത്തേകുന്നു. സഹജീവിയുടെ നൊമ്പരം ഒപ്പിയെടുക്കാന്‍ സാന്ത്വന സ്പര്ശവുമായി ആയിരക്കണക്കിനു കരങ്ങളുണ്ടിന്ന്. കിടപ്പിലായവരുടെ
വേദനയില്‍ പങ്കുചേര്‍ന്ന് അവരുടെ ജീവിതത്തിന് പ്രത്യാശയുടെ പുതുവെളിച്ചം പകരുന്നവര്‍.
മാരക രോഗങ്ങളുടെ തീവ്രതയില്‍ പിടയുന്നവര്‍ക്ക് അവര്‍ തണലാകുന്നു. ദീര്ഘകാലം രോഗികളായി കഴിയുന്നവരാണ് പാലിയേറ്റീവ് കെയറിന്റെ കീഴില്‍ വരുന്നത്. രോഗം കാന്‍സറാണെന്ന് തിരിച്ചറിഞ്ഞാല്‍ തകര്ന്നു പോകുന്നവരാണ് അധികവും. മാനസികമായി തളര്‍ന്ന് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുമുണ്ട്. പാതിവഴിയില്‍ അവസാനിപ്പിക്കാനുള്ളതാണോ ജീവിതം?പ്രതിസന്ധികള്‍ക്കുമുമ്പില്‍ അടിപതറുമ്പോള്‍ നമ്മളെ ആശ്രയിക്കുന്ന ഒരു കുടുംബം കൂടിയാണ് ഇല്ലാതാകുന്നത്. അതിനാല്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയിലും ബാക്കിയുള്ള ജീവിതം സന്തോഷകരമായി ജീവിച്ചു തീര്ക്കാനുള്ള കരുത്ത് പാലിയേറ്റീവ് കെയറിലൂടെ നല്കുന്നു. രോഗിയുടെ ശിഷ്ട ജീവിതം ക്ലേശ രഹിതമായി ജീവിച്ചു തീര്ക്കാനുള്ള പരിചരണമാണ് ഇവിടെ നല്കുന്നത്.
മാരക രോഗങ്ങളുടെ തീവ്രതയില്‍ പിടയുന്നവര്‍ക്ക് അവര്‍ തണലാകുന്നു. ദീര്ഘകാലം രോഗികളായി കഴിയുന്നവരാണ് പാലിയേറ്റീവ് കെയറിന്റെ കീഴില്‍ വരുന്നത്. രോഗം കാന്‍സറാണെന്ന് തിരിച്ചറിഞ്ഞാല്‍ തകര്ന്നു പോകുന്നവരാണ് അധികവും. മാനസികമായി തളര്‍ന്ന് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുമുണ്ട്. പാതിവഴിയില്‍ അവസാനിപ്പിക്കാനുള്ളതാണോ ജീവിതം?പ്രതിസന്ധികള്‍ക്കുമുമ്പില്‍ അടിപതറുമ്പോള്‍ നമ്മളെ ആശ്രയിക്കുന്ന ഒരു കുടുംബം കൂടിയാണ് ഇല്ലാതാകുന്നത്. അതിനാല്‍ രോഗത്തിന്റെ ഗുരുതരാവസ്ഥയിലും ബാക്കിയുള്ള ജീവിതം സന്തോഷകരമായി ജീവിച്ചു തീര്ക്കാനുള്ള കരുത്ത് പാലിയേറ്റീവ് കെയറിലൂടെ നല്കുന്നു. രോഗിയുടെ ശിഷ്ട ജീവിതം ക്ലേശ രഹിതമായി ജീവിച്ചു തീര്ക്കാനുള്ള പരിചരണമാണ് ഇവിടെ നല്കുന്നത്.
ഒരേ മനസോടെ
വിദ്യാര്‍ഥികള്‍ മുതല്‍ വിശ്രമ ജീവിതം നയിക്കുന്നവര്വരെ ഈ സ്നേഹ കൂട്ടായ്മയില്‍ പങ്കാളികളായുണ്ട്. അതില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരെന്നോ, കൂലിപണിക്കാരെന്നോ, അധ്യാപകരെന്നോ,
വീട്ടമ്മമാരെന്നോ ഭേദമില്ല. നേരിട്ട് സഹായമെത്തിക്കുന്നതു മാത്രമല്ല പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം. അന്യനാടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശരീരം കൊണ്ട് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയില്ലെന്നേയൂള്ളൂ. എവിടെയിരുന്നും
സ്നേഹമുള്ള വാക്കുകളിലൂടെ
സാമ്പത്തിക പിന്തുണയിലൂടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അണിചേരാം. അതുപോലും ഒരാളുടെ ജീവിതത്തിന് തണലേകുമെന്ന് എത്രയോ ആളുകള്‍ തെളിയിച്ചു കഴിഞ്ഞു. ഡോക്ടര്മാരും സന്നദ്ധ പ്രവര്ത്തകരും അടങ്ങുന്ന സംഘം വീട്ടിലെത്തിയാണ്
പരിചരണം നല്കുന്നത്. ആശുപത്രിയില്‍നിന്ന് കാര്യമായൊന്നും
ചെയ്യാനില്ലാതെ വീട്ടിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്കുക. അവര്‍ എത്ര നാള് ഉണ്ടോ അത്രയും നാള് സ്നേഹത്തോടെ അവരെ സംരക്ഷിക്കുക. വീട്ടിലെ ചുറ്റുപാടും രോഗിയുടെ അവസ്ഥയും മനസിലാക്കി അവര്ക്ക് ഏറ്റവും നല്ല പരിചരണം വീട്ടുകാര്ക്കൊപ്പം നിന്നു നല്കുക എന്നിങ്ങനെ നീളുന്നു പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍. തന്റെ ചുറ്റുപാടുമുള്ള
രോഗികള്‍ക്ക് ആശ്വാസവും പരിചരണവും നല്കാന് തനിക്കും ബാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ്
ഓരോ വൊളന്റിയര്മാരും പാലിയേറ്റീവ് കെയറില്‍ അംഗമാകുന്നത്. തദ്ദേശവാസികള്ക്കാണ് ആ പ്രദേശത്തെ രോഗികളുടെ കാര്യങ്ങള്‍ അറിയാനും ചെയ്യാനും കഴിയുക. അതിനാല്‍ അവര്‍ വൊളന്റിയര്‍മാരായി പരിശീലനം നേടിയാല് ആ പ്രദേശത്തുള്ള രോഗികള്‍ക്ക് പരിചരണം നല്കാന് കഴിയും.
മാനസികമായ പിന്തുണ
പാലിയേറ്റീവ് കെയര്‍ എന്നതില്‍ സമൂഹത്തിനുള്ള ബോധവത്ക്കരണം, ബന്ധുക്കള്‍ക്ക് പരിചരണവുമായി ബന്ധപ്പെട്ട മാര്ഗനിര്ദേശങ്ങളും സഹായങ്ങളും നല്കുക, മരുന്ന്, ഭക്ഷണം, വസ്ത്രം തുടങ്ങിയവ സൗജന്യമായി രോഗിക്കു നല്കുക എന്നിവയൊക്കെ ഉള്പ്പെടുന്നുണ്ട്. അര്ബുദ രോഗികളായ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ധക്യരോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്ക്കുവരെ പാലിയേറ്റീവ് കെയര്‍ പ്രവര്ത്തകര്‍ താങ്ങാകുന്നു.
കിടപ്പിലായവര്‍ ശാരീരികമായും മാനസികമായും ഏറെ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. തുടര്ച്ചയായി കിടന്നുള്ള മുറിവ്, മലബന്ധം, മൂത്രം അറിയാതെ പോവുക, ഒരേ കിടപ്പുമൂലമുള്ള മാനസിക സമ്മര്ദങ്ങള്‍, മറ്റുള്ളവരെ എല്ലാ കാര്യത്തിലും ആശ്രയിക്കുന്നതിലുള്ള വിഷമം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍. അതെല്ലാം മനസിലാക്കി രോഗിയുടെ ആവശ്യം അറിഞ്ഞ് ചെയ്തുകൊടുക്കാവുന്ന കാര്യങ്ങളെല്ലാം പാലിയേറ്റീവ് കെയര്‍ പ്രവര്ത്തകര്‍ ചെയ്തു കൊടുക്കുന്നുണ്ട്. സാന്ത്വന പരിചരണത്തിലൂടെ രോഗിക്ക് മാനസികമായ പിന്തുണ നല്കി അവര്‍ സമൂഹത്തോടുള്ള തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുകയാണ്.
കിടപ്പിലായവര്‍ ശാരീരികമായും മാനസികമായും ഏറെ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. തുടര്ച്ചയായി കിടന്നുള്ള മുറിവ്, മലബന്ധം, മൂത്രം അറിയാതെ പോവുക, ഒരേ കിടപ്പുമൂലമുള്ള മാനസിക സമ്മര്ദങ്ങള്‍, മറ്റുള്ളവരെ എല്ലാ കാര്യത്തിലും ആശ്രയിക്കുന്നതിലുള്ള വിഷമം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍. അതെല്ലാം മനസിലാക്കി രോഗിയുടെ ആവശ്യം അറിഞ്ഞ് ചെയ്തുകൊടുക്കാവുന്ന കാര്യങ്ങളെല്ലാം പാലിയേറ്റീവ് കെയര്‍ പ്രവര്ത്തകര്‍ ചെയ്തു കൊടുക്കുന്നുണ്ട്. സാന്ത്വന പരിചരണത്തിലൂടെ രോഗിക്ക് മാനസികമായ പിന്തുണ നല്കി അവര്‍ സമൂഹത്തോടുള്ള തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുകയാണ്.
വീടിന്റെ തണലില്
ആശുപത്രിയുടെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തേക്കാള് രോഗിക്ക് ആശ്വാസം കിട്ടുന്നത് വീട്ടിലായിരിക്കും. കിടപ്പിലായ രോഗിക്ക് ആവശ്യമായ എല്ലാ സജീകരണങ്ങളും ആശുപത്രിയിലേതുപോലെ വീട്ടിലൊരുക്കാവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ അവരെ മനസിലാക്കുന്നവര്‍
അടുത്തുണ്ടാവുന്നത് വലിയൊരു ധൈര്യമാണ്. മരണത്തിന്റെ കാലൊച്ച ഭയക്കാതെ മുന്നോട്ട് ജീവിക്കാന്‍ അവര്‍ക്കത് ഊര്‍ജ്ജം നല്കും. സാന്ത്വനമേകുന്ന ഒരു വാക്ക്...ഞങ്ങളുണ്ട് കൂടെയെന്ന ഒരു ഉറപ്പ്. അതു മാത്രം മതി അവര്ക്ക്. ഒരു ചെറു പുഞ്ചിരിയോടെ ജീവിതത്തെ നോക്കിക്കാണാന്‍. വെറുതെ ഈ ഭൂമിയില്‍ ജീവിച്ചു തീര്ക്കുന്നതിലും നല്ലതല്ലേ സഹജീവിയുടെ വേദന തൊട്ടറിയാന്‍ കഴിയുന്നത്. മനസില്‍ നന്മയുടെ ഒരു ചെറുതിരി വെട്ടമെങ്കിലും
അവശേഷിക്കുന്നുണ്ടെങ്കില്‍ നിസ്വാര്‍ഥമായ സ്നേഹത്തിന്റെ ഈ ചങ്ങലയില്‍ നമുക്കും പങ്കുചേരാം.
പാലിയേറ്റീവ്
കെയര്‍ പ്രവര്‍ത്തനം കേരളത്തില്
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിലൂടെ കേരളം ലോകത്തിനുതന്നെ മാതൃകയായി മാറുകയാണ്. എന്നാല്‍ ശരിയായ പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത് വളരെ ചെറിയൊരു ശതമാനത്തിനു മാത്രമാണ്. അത്രയ്ക്കുണ്ട് കിടപ്പിലായവര്‍.
അതിനാല്‍ പല യൂണിറ്റുകള്ക്കും പല സ്ഥലത്തും എത്തിപ്പെടാനാവുന്നില്ല. കൂടുതല്‍ യൂണിറ്റുകള്‍ വന്നാല്‍ മാത്രമേ കൃത്യമായ സഹായം രോഗികള്‍ക്ക് നല്‍കാനാവൂ. സ്നേഹം തുളുമ്പുന്ന വാക്കും കാരുണ്യമുള്ള മനസും മാത്രമാണ് പാലിയേറ്റീവ് കെയറില്‍ അംഗമാകാനുള്ള യോഗ്യത. ഈ പരിചരണ രീതി കൂടുതലാളുകളിലേക്ക്
വളര്‍ത്തിയെടുത്ത് ദുരിതം അനുഭവിക്കുന്ന രോഗികള്ക്കു താങ്ങും തണലുമാകാനാണ് ഇപ്പോഴത്തെ പദ്ധതി.
കേരളത്തില്‍ :
സന്നദ്ധ സംഘടനകളാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില് തുടക്കമിട്ടത്. 1993 ല്‍ മലപ്പുറത്തായിരുന്നു ആരംഭം. പാലിയേറ്റീവ് പരിചരണത്തിലെ ജനകീയ പങ്കാളിത്തം സാധ്യമായത് 2000 ത്തോടെയാണ്. അതോടെ കൂടുതലാളുകളിലേക്ക് പരിചരണം എത്തിക്കാന്‍ കഴിഞ്ഞു. 2008 ല്‍ ഗവണ്മെന്റ് ഇത് ഏറ്റെടുത്തു പാലിയേറ്റീവ് കെയര്‍ പോളിസി പ്രഖ്യാപിച്ചു. പഞ്ചായത്തുകളെയും ഗവണ്മെന്റ് ആശുപത്രികളെയും കേന്ദ്രീകരിച്ച്
കിടപ്പിലായ രോഗികള്‍ക്ക് സാന്ത്വനം നല്കുന്ന രീതി. മാറാരോഗങ്ങള്മൂലം ദുരിതമനുഭവിക്കുന്നവരെ വീടുകളിലെത്തി
പരിചരിക്കുന്ന ഹോം കെയര്‍ പദ്ധതി എല്ലാ പഞ്ചായത്തുകളിലും
ഇപ്പോള്‍ സജീവമാണ്.
പാലിയേറ്റീവ്
കെയര്‍ യൂണിറ്റ് :
രോഗിയുടെ ബന്ധുക്കള്‍, അവരുടെ നാട്ടിലെ സന്നദ്ധ പ്രവര്ത്തകര്‍, ഡോക്ടര്‍, നഴ്സ്, സാമ്പത്തികമായി സഹായിക്കുന്നവര്‍ എന്നിങ്ങനെയുള്ള
ഒരു സംഘമാണ് ഓരോ യൂണിറ്റിലും ഉണ്ടാവുക.
പരിചരണം ലഭിക്കാന്‍ :
പാലിയേറ്റീവ് കെയറിന്റെ പരിചരണം ആവശ്യമുണ്ടെങ്കില് ഈ യൂണിറ്റിലേക്ക് ഫോണ്‍ വിളിച്ച് അറിയിക്കാവുന്നതാണ്. അല്ലെങ്കില്‍ രോഗിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വൊളന്റിയറാകാന്‍
:
പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ വൊളിയന്റിയറാകാന്
ആഗ്രഹിക്കുന്നവര്‍ക്ക് യൂണിറ്റില്‍ അറിയിച്ച് പരിശീലനത്തില്‍ പങ്കാളിയാകാവുന്നതാണ്.
Prof. John
Kurakar
No comments:
Post a Comment