Pages

Sunday, March 31, 2013

നമുക്ക് പ്രകാശത്തിന്റെ വാഹകരാകാം


നമുക്ക് പ്രകാശത്തിന്റെ വാഹകരാകാം
കര്ദിനാള്ബസേലിയോസ്മാര്ക്ലിമീസ്

യേശു മരിച്ചവരില്നിന്ന്ഉത്ഥാനം ചെയ്തിരിക്കുന്നു. യേശുവിന്റെ ശരീരം കല്ലറയില്അടക്കംചെയ്ത് അതിന്റെ മുന്നില്ഒരു വലിയ കല്ലും പിടിച്ചുവച്ചപ്പോള് പടയാളികള്കരുതി എല്ലാം ഭദ്രമായെന്ന്‌. എന്നാല്‍, സത്യത്തെ മൂടിവയ്ക്കാന്ആര്ക്കും കഴിയില്ല എന്ന തിരിച്ചറിവോടെയാണ്ആഴ്ചയുടെ ഒന്നാം ദിവസം ലോകം ഉണര്ന്നത്‌. പുതുജീവിതത്തിന്റെ കവാടം തങ്ങളുടെ മുന്നില്തുറക്കപ്പെട്ടിരിക്കുന്നതാണ്ഭൂലോകം കണ്ടത്‌.
ക്രിസ്തുവിന്റെ ഉത്ഥാനം ലോകത്തിനു പ്രത്യാശയുടെ സന്ദേശമാണു നല്കുന്നത്‌. മനുഷ്യന്ഭയപ്പെട്ടിരുന്നതിനെയെല്ലാം യേശു തന്റെ ഉത്ഥാനം വഴി നിഷ്പ്രഭമാക്കിരിക്കുന്നു. മരണത്തിന്റെ ഇരുണ്ട താഴ്വരയില്നിന്നും അതിന്റെ നിശബ്ദതയില്നിന്നും യേശു തന്റെ ഉത്ഥാനം വഴി നമ്മെ ദൈവത്തിങ്കലേക്കു കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ദൈവരാജ്യത്തില്ക്രിസ്തുവിന്റെ ഉത്ഥാനംവഴി നാം സ്ഥലം സ്വന്തമാക്കിരിക്കുന്നു. മരണത്തിന്റെമുഖം എപ്പോഴും ഭീകരമാണ്‌. ലോകത്തെ അതു വല്ലാതെ ഭയപ്പെടുത്തുന്നു. യുദ്ധത്തിന്റെയും ഭീകരതയുടെയും നടുവില്ലോകം ഭീതിയിലാണ്‌. ഇവിടെയാണ്പുനരുദ്ധാനത്തിന്റെ പ്രസക്തി. തിന്മ ഏറിവരുന്ന ലോകത്ത്സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും ഭാഗത്തു നില്ക്കുകയെന്നതു വെല്ലുവിളിയാണ്‌. ആരവങ്ങള്ക്കു നടുവില്നില്ക്കുമ്പോള്നാം സത്യം കേള്ക്കാന്ഇടയാകാതെ പോകും. യേശുവിനെ മരണത്തിനു വിധിക്കുമ്പാള്പീലാത്തോസ്തന്നിലെ ആന്തരിക മനുഷ്യനോടാലോചിക്കാതെ ജനക്കൂട്ടത്തിന്റെ ബഹളങ്ങള്ക്കിടയില്അസത്യത്തിന്റെയും അനീതിയുടെയും പക്ഷം ചേര്ന്നു.
യേശുവിന്റെ ഉത്ഥാനം സനാതനമായ ചില യാഥാര്ഥ്യങ്ങളാണ്നമ്മെ ഓര്മിപ്പിക്കുന്നത്‌. ജീവന്മരണത്തേക്കാളും സത്യം അസത്യത്തേക്കാളും സ്നേഹം വെറുപ്പിനേക്കാളും ശ്രേഷ്ഠമാണെന്ന യാഥാര്ഥ്യമാണ്വെളിവാക്കപ്പെട്ടത്‌. എല്ലാ കാലഘട്ടത്തിലും ഉയിര്പ്പു പ്രസക്തമാകുന്നതിന്റെ കാരണവും സാഹചര്യമാണ്‌. തിന്മ സര്വശക്തിയുമുപയോഗിച്ച്എല്ലാം കീഴടക്കാന്ശ്രമിക്കുമ്പോള്ഉയിര്പ്പിന്റെ പ്രകാശം നമ്മെ പ്രത്യാശാഭരിതരാക്കുന്നു.
യേശുവിന്റെ ഉത്ഥാനം നമ്മെ പ്രകാശത്തിലേക്കു നയിക്കുന്നു. പ്രകാശം നമ്മെ ബന്ധങ്ങളിലേക്കും സംവാദങ്ങളിലേക്കും സംഭാഷണങ്ങളിലേക്കും നയിക്കുന്നു. സൃഷ്ടികളുടെയിടയിലുള്ള ബന്ധത്തിലും സത്യത്തിലും ലോകം നിലനില്ക്കുന്നതിനുവേണ്ടിയാണ്ദൈവം പ്രകാശം സൃഷ്ടിച്ചത്‌. ഉത്ഥാനത്തിന്റെ പ്രകാശം ലോകത്തെ അതിന്റെ ഉദ്ദേശശുദ്ധിയില്പുതുക്കി ഒരു നവീന സൃഷ്ടിയാക്കുന്നു. നന്മയില്പ്രകാശിക്കുന്ന നവീനസമൂഹമാണ്നമ്മുടെ ലോകത്തിന്ഇന്നാവശ്യം.
അതിന്റെ നിര്മിതിയില്പങ്കാളികളാകുവാനാണ്യേശുവിന്റെ ഉത്ഥാനം നമ്മെ അനുസ്മരിപ്പിക്കുന്നത്‌. ആഴ്ചയുടെ ആദ്യദിവസം അവന്റെ ശൂന്യമായ കല്ലറയിലേക്ക്ഓടിക്കൂടിയ ശിഷ്യസമൂഹം നിമിഷം മുതല്സുവിശേഷ ചൈതന്യത്താല്പ്രകാശിക്കുന്ന ഒരു നവീനലോകത്തിന്റെ സൃഷ്ടിയിലും അതിനുള്ള ഒരുക്കത്തിലുമാണ്ഏര്പ്പെട്ടത്‌.
ഉത്ഥാനപ്പെരുന്നാളില്നമ്മുടെ പ്രാര്ഥന ഉത്ഥാനത്തിന്റെ പ്രകാശം കാണുന്നതിനുള്ള കൃപയ്ക്കാണ്‌. പ്രകാശത്തിന്റെ വാഹകരാകുന്നതിനും ക്രിസ്തുവിന്റെ പ്രകാശിതമുഖം ലോകത്തിനുകാണിച്ചുകൊടുക്കുന്നതിനും നമുക്കു കഴിയണം. അതിനായി നമുക്കു പരിശ്രമിക്കാം. ഉത്ഥിതനായ യേശു നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെയെന്നു പ്രാര്ഥിക്കുന്നു. എല്ലാവര്ക്കും ഈസ്റ്റര്മംഗളങ്ങള്‍.
Prof. John Kurakar


No comments: