അധിമായാല്‍
ഉപ്പും കൊലയാളിയാവും
അധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ. രുചിക്കു വേണ്ടി കറിക്ക് ചേര്‍ക്കുന്ന ഉപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. അധികമായാല്‍ ഉപ്പ് കൊലയാളി വേഷം കെട്ടും. ഉപ്പ് വില്ലനായതു കാരണം 2010 ല്‍ മാത്രം ലോകത്ത് 23 ലക്ഷം പേര് കൊല്ലപ്പെട്ടുവെന്നാണ് ഗവേഷകര്‍ പറയുന്നത്.ഉപ്പിന്റെ അമിതോപയോഗം മൂലമുളള മരണങ്ങളില്‍ കൂടുതലും ഹൃദയസംബന്ധിയായ അസുഖം മൂലമാണെന്നും ഗവേഷകര്‍ കണ്ടെത്തി. മുതിര്ന്നവരുടെ ഉപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട 247 സര്‍വേകളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. ഉപ്പ് അമിതമായി ഉപയോഗിക്കുന്നവുടെ രക്തസമ്മര്‍ദ്ദത്തില്‍ വരുന്ന വ്യത്യാസവും ഹൃദ്രോഗ സാധ്യതയും ഗവേഷകര്‍ വിലയിരുത്തി. 'ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ്' എന്ന പഠനമാണ് ഉപ്പിന്റെ കൊലയാളി വേഷത്തെ പറ്റി വിശദീകരിക്കുന്നത്.
ഉപ്പ് അധികം കഴിക്കുന്നതു മൂലമുളള മരണങ്ങളില്‍ കൂടുതലും വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമാണ്
നടന്നത്. മരിച്ചവരില്‍ 40 ശതമാനം സ്ത്രീകളും 60 ശതമാനം പുരുഷന്മാരുമാണ്. ഉപ്പിന്റെ അമിതോപയോഗം ഹൃദയാഘാതത്തിലേക്ക് നയിച്ചതാണ് 42 ശതമാനം പേര് മരിക്കാന്‍ കാരണമായത്. 41 ശതമാനം പക്ഷാഘാതം മൂലവും ബാക്കിയുളളവര്‍ ഹൃദയസംബന്ധിയായ
മറ്റ് അസുഖങ്ങള്‍ മൂലവും മരിച്ചു.
ഒരു ദിവസം ഒരാള്‍ 1,000 മില്ലി ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഗവേഷകര്‍ അടിവരയിട്ടു പറയുന്നത്.
Prof. John
Kurakar
No comments:
Post a Comment