സമൂഹചികിത്സ കുടുംബങ്ങളില്‍നിന്ന്
തുടങ്ങണം- അയിഷാപോറ്റി
സ്ത്രീകളോടും കുട്ടികളോടുമുള്ള സമൂഹത്തിന്റെ
മനോവൈകൃതത്തിനുള്ള ചികിത്സ കുടുംബങ്ങളില്‍ നിന്നു തുടങ്ങണമെന്ന് അയിഷാപോറ്റി
എം.എല്‍.എ. പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍
നിയമത്തെക്കുറിച്ച് കൊട്ടാരക്കര റൂറല്‍ ജില്ലാ പോലീസും ജനമൈത്രി പോലീസും ചേര്‍ന്നു
നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
നിയമങ്ങളുടെ കുറവോ ശിക്ഷയുടെ കാഠിന്യക്കുറവോ അല്ല അതിക്രമങ്ങള്‍ വര്‍ധിക്കാന്‍
കാരണം. നിയന്ത്രിക്കാന്‍ കഴിയാത്തവണ്ണം സമൂഹം മാറിയിരിക്കുന്നു. നിയമ
നടപടികളേക്കാള്‍ മാനസികമായ മാറ്റമാണ് അനിവാര്യം.
സമൂഹത്തെ എങ്ങനെ കാണണമെന്നും പെരുമാറണമെന്നുമുള്ള വിദ്യാഭ്യാസം വീടുകളില്‍ത്തന്നെ നല്‍കണം. ചിന്തകളെ വഴി തെറ്റിക്കുന്ന നിലവിലെ ടി.വി. സീരിയലുകള്‍ അവസാനിപ്പിക്കാന്‍ നടപടി വേണം. സന്ദേശം നല്‍കുന്ന സീരിയലുകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി നല്‍കാവൂ എന്നും എം.എല്‍.എ. പറഞ്ഞു.
പ്രസംഗങ്ങളിലും കണക്കുകളിലും പറയുന്നതില്‍നിന്ന് വ്യത്യസ്തമായി സമൂഹത്തിന്റെ വളര്‍ച്ച താഴേയ്ക്കാണെന്നും റൂറല്‍ എസ്.പി. വി.സി. മോഹനന്‍ പറഞ്ഞു. നിയമം നടപ്പാക്കുന്നതില്‍ സമൂഹം പിന്നിലാണ്. അതിക്രമങ്ങള്‍ക്കെതിരായി സാക്ഷി പറയാന്‍ പോലും മടിക്കുന്നവരായി ആളുകള്‍ മാറുന്നു. ഓരോരുത്തര്‍ക്കുമുള്ള അധികാരങ്ങളെയും കടമകളെയും കുറിച്ചു ധാരണയില്ലാത്തതാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. കുറ്റവാളികളെ വച്ചുവാഴിക്കില്ലെന്ന് ഓരോരുത്തരും തീരുമാനിച്ചല്‍ അതിക്രമങ്ങള്‍ ഇല്ലാതാക്കാം. കഴിഞ്ഞ ജനവരിയില്‍ മാത്രം കൊട്ടാരക്കര റൂറലില്‍ 14 പീഡനക്കേസുകള്‍ രജിസ്ടര്‍ ചെയ്‌തെന്നും മോഷണക്കേസുകളെക്കാള്‍ കൂടുതലാണ് പീഡനക്കേസുകളെന്നും എസ്.പി. പറഞ്ഞു. കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്തിന്റെ അധ്യക്ഷതയില്‍ കൊട്ടാരക്കര ഡിവൈ.എസ്.പി. ആന്റോ, പുനലൂര്‍ ഡിവൈ. എസ്.പി. കെ.എല്‍. ജോണ്‍കുട്ടി, ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പി.ഡി. ശശി, കെ.പി.ഒ.എ. സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.സദന്‍, പോലീസ് അസോസിയേഷന്‍ റൂറല്‍ സെക്രട്ടറി എം.അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.ഡി. വിജയകുമാര്‍ സ്വാഗതവും സബ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലു നന്ദിയും പറഞ്ഞു. കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ നൂറു കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.
ജുവനൈല്‍ ജസ്റ്റിസ് ആക്ടിനെ കുറിച്ച് ഫാ. ഫിലിപ്പ് പറക്കാട്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം തടയല്‍ നിയമത്തെക്കുറിച്ച് റിട്ട.ഡിവൈ.എസ്.പി.കുട്ടപ്പന്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക ചൂഷണവും മാനസിക ആരോഗ്യവും എന്ന വിഷയത്തില്‍ അഡ്വ. എം.ബീന എന്നിവര്‍ ക്ലാസെടുത്തു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment