Pages

Sunday, March 3, 2013

കോംഗോയില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെ 73 ലക്ഷം കുട്ടികള്‍


കോംഗോയില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെ 73 ലക്ഷം കുട്ടികള്‍

ആഭ്യന്തരയുദ്ധവും ദാരിദ്ര്യവും മൂലം കെടുതികള്‍ അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ മൂന്നിലൊന്ന് കുട്ടികള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.അഞ്ചിനും 17-നും ഇടയില്‍ പ്രായമുള്ള 73 ലക്ഷം കുട്ടികള്‍ രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തവരായി ഉണ്ടെന്ന് യു.എന്‍. നടത്തിയ പഠനം പറയുന്നു. യു.എന്‍. സംഘടനകളായ യുനിസെഫും യുനെസ്‌കോയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തതിന് പ്രധാനകാരണം ദാരിദ്ര്യമാണെന്നാണ് 2010-ല്‍ തുടങ്ങിയ പഠനം പറയുന്നത്. പ്രതിദിനം ഒരു ഡോളര്‍ താഴെ മാത്രം വരുമാനമുള്ളവരാണ് വലിയൊരു വിഭാഗവും. അതിനാല്‍ത്തന്നെ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാനുള്ള കഴിവ് ഇവര്‍ക്കില്ല. വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക നീക്കിവെക്കാനുള്ള സാമ്പത്തികസ്ഥിതി രാജ്യത്തിനുമില്ല. കുട്ടികളെ സ്‌കൂളില്‍ വിടണമെങ്കില്‍ വരുമാനത്തിന്റെ പത്തിലൊന്ന് ചെലവഴിക്കണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏറെ പരിതാപകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കൗമാര വിവാഹവും പ്രസവവും ആണ് സ്ഥിതി രൂക്ഷമാക്കുന്നത്.

വടക്കന്‍ കിവു മേഖലയിലാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ഏറ്റവും കൂടുതല്‍. മേഖലയുടെ നിയന്ത്രണത്തിനുവേണ്ടി വിമതരും സര്‍ക്കാറിന്റെ സേനയും തമ്മില്‍ കനത്തപോരാട്ടം നടക്കുന്നതാണ് കാരണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: