Pages

Wednesday, February 20, 2013

കാലത്തിനൊപ്പം പുത്തന്‍ കോഴ്സുകള്‍


കാലത്തിനൊപ്പം പുത്തന്‍ കോഴ്സുകള്‍
ഡോ. ടി പി സേതുമാധവന്‍
ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാലകളിലും ഈ മാറ്റം പ്രകടമാണ്. സാങ്കേതിക മേഖലകളിലുള്ള മാറ്റവും ഏറെ ശ്രദ്ധേയമാണ്. ഇവയ്ക്കിണങ്ങിയ പുത്തന്‍ കോഴ്സുകള്‍ യഥേഷ്ടമുണ്ട്. ഇവയിലേറെയും വിദേശ സര്‍വകലാശാലകളിലാണ്. ഓസ്ട്രേലിയ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഈ രംഗത്ത് ഏറെ മുന്നിലാണ്. തൊഴില്‍ സാധ്യതയും പ്രവര്‍ത്തന മികവും ഉറപ്പു വരുത്താന്‍ ഇവ സഹായിക്കും. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കോഴ്സുകളെക്കുറിച്ച് കൂടുതലറിയാന്‍ www.studyat.uwa.edu.anസന്ദര്‍ശിക്കുക.

1. ഏഷ്യന്‍ സ്റ്റഡീസ്

ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന ഏഷ്യയെക്കുറിച്ചുള്ള പഠനത്തിന് (Asian studies) ആഗോളതലത്തില്‍ പ്രാധാന്യം കൂടിവരുന്നു. ഏഷ്യന്‍ സംസ്കാരം, സാമൂഹിക ബന്ധങ്ങള്‍, ഘടന, ചരിത്രം, രാഷ്ട്രീയം എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍ ഇതില്‍ പഠന വിധേയമാക്കുന്നു. ഹിന്ദു, ഇസ്ലാം, ബുദ്ധമതം, ക്രിസ്തുമതം എന്നിവയുടെ സ്വാധീനം, കൊളോണിയലിസം, നവോത്ഥാനം എന്നിവയ്ക്കാണ് ഏഷ്യന്‍ പഠനത്തില്‍ ഊന്നല്‍. പാരിസ്ഥിതിക പ്രശ്നങ്ങള്‍, സ്ത്രീസമത്വ പ്രശ്നങ്ങള്‍, രാഷ്ട്രീയ മാറ്റങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കാര്‍ഷിക സംസ്കാരം, ഭാഷ ജനിതക വൈവിധ്യങ്ങള്‍ എന്നിവ ഇവയില്‍പ്പെടും. ഏഷ്യന്‍ പഠനത്തില്‍ ബിരുദം, ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയ്ക്ക് സാധ്യതയേറെയാണ്. ഓസ്ട്രേലിയ, യു കെ, ഏഷ്യ എന്നിവിടങ്ങളില്‍ ഏഷ്യന്‍ സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വിദേശ കാര്യം, വ്യാപാരം, വേള്‍ഡ് ബാങ്ക്, ഐക്യരാഷ്ട്ര സംഘടനകള്‍ എന്നിവയുടെ കീഴില്‍ വിദ്യാഭ്യാസം, ടൂറിസം, മീഡിയ തുടങ്ങിയ വിഭാഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ മെച്ചപ്പെട്ട തൊഴില്‍ നേടാം.

2. കമ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസ്

ആശയ വിനിമയം, മാധ്യമ പഠനം എന്നിവയെക്കുറിച്ചുള്ള Communication & Media Studies ന് മാധ്യമ ലോകത്ത് പ്രസക്തിയേറെയാണ്. ഡിജിറ്റല്‍ മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന New Media & Research ന് ഇപ്പോള്‍ പ്രസക്തികൂടുകയാണ്. മികച്ച ജേര്‍ണലിസ്റ്റുകളാകാനും അഡ്വര്‍ടൈസിങ്, പബ്ലിക് റിലേഷന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ബിസിനസ്, വിദ്യാഭ്യാസം, മാധ്യമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിയ്ക്കാനും Communication & Media Studies മായി ബന്ധപ്പെട്ട കോഴ്സുകള്‍ ഉപകരിക്കും.

3. ഇംഗ്ലീഷും സാംസ്കാരികപഠനവും

ഇംഗ്ലീഷും സംസ്കാരവും ചേര്‍ന്നുള്ള English and Cultural Studies സാഹിത്യം, സിനിമ, ഇംഗ്ലീഷ് പഠനം, അധ്യാപനം എന്നീ മേഖലകളില്‍ മികച്ച കോഴ്സുകളില്‍പ്പെടുന്നു. വൈവിധ്യങ്ങളായ മേഖലകളില്‍ ഇംഗ്ലീഷിന്റെ സ്വാധീനം, പഠനം, സംസ്കാരം, മാധ്യമങ്ങളുടെ സ്വാധീനം എന്നിവ ഇവയില്‍പ്പെടുന്നു. ബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ജേര്‍ണലിസം, അഡ്വര്‍ടൈസിങ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം. www.studyat.uwa.edu.au/english 

4. പാരിസ്ഥിതികശാസ്ത്രം

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള Environmental Science ന് പ്രസക്തിയേറി വരുന്ന കാലമാണിത്. ജൈവ, ഭൂമിശാസ്ത്ര മേഖലകള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ഹരിതഗൃഹ വാതകങ്ങള്‍, കാര്‍ബണ്‍ ട്രേഡിങ്, ജല സ്രോതസ്സിന്റെ പരിചരണം, ഭൂവിനിയോഗം, ആവാസ വ്യവസ്ഥ, ധാതുക്കളുടെ കുറയല്‍, ജലമലിനീകരണം, മണ്ണൊലിപ്പ് തുടങ്ങി കാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങള്‍ ഇതില്‍പ്പെടുന്നു. പാരിസ്ഥിതിക പഠനത്തില്‍ ബിരുദം നേടിയവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ രാജ്യത്തിനകത്തും വിദേശത്തും ജോലിചെയ്യാം. കാലാവസ്ഥാ പഠനം, ഭൂമി പുനരധിവാസം, പ്രകൃത്യാ ഉള്ള സ്രോതസ്സുകളുടെ പരിചരണം തുടങ്ങിയ മേഖലകളില്‍ ഗവേഷണം നടത്താം. www.studyat.uwa.edu.au/environment

5. വ്യായാമവും ആരോഗ്യവും

ഇന്നത്തെ ഫാസ്റ്റ്ഫുഡ് സംസ്കാരത്തില്‍ വ്യായാമവും ആരോഗ്യവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതുമായി ബന്ധപ്പെട്ട Exercise and Health ല്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. വ്യായാമം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് അറിവ്, പ്രവര്‍ത്തന മികവ് എന്നിവ പ്രദാനം ചെയ്യുന്ന ഈ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യ വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ സാധിക്കും. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് പരിശീലനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കാം.

6. ഫ്രഞ്ച് പഠനം

വിദേശ ഭാഷാപഠനത്തിന് ഇന്ന് സാധ്യതയേറുന്നു ഇവയില്‍ ഫ്രഞ്ച് പഠനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഫ്രഞ്ചില്‍ സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവും, കേട്ടാല്‍ മനസ്സിലാക്കാനുമുള്ള കഴിവും, ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളിലും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും മികച്ച തൊഴില്‍ ലഭിയ്ക്കാന്‍ ഉപകരിക്കും. ഫ്രഞ്ച് പഠനത്തോടൊപ്പം ഫ്രഞ്ച് സാഹിത്യം, സംസ്കാരം എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. യൂറോപ്യന്‍ യൂണിയനില്‍ ട്രാവല്‍, ഹോസ്പിറ്റാലിറ്റി, പബ്ലിഷിങ്, തിയറ്റര്‍, വ്യവസായം, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച തൊഴിലുറപ്പു വരുത്തും.

7. ജര്‍മന്‍ പഠനം

ജര്‍മന്‍ പഠനവും സംസ്കാരവും അന്താരാഷ്ട്രടതലത്തില്‍ ബാങ്ക്, ജേര്‍ണലിസം, മീഡിയ, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങിയവയില്‍ മികച്ച തൊഴില്‍ പ്രദാനം ചെയ്യാനുപകരിക്കും. ജര്‍മനിയില്‍ തൊഴില്‍ ചെയ്യാനും ഉപരിപഠനത്തിനും ജര്‍മന്‍ഭാഷാ പഠനം ഏറെ സഹായിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: