മികച്ച തൊഴിലിന്
പങ്കാളിത്ത ഗവേഷണം
ഡോ. ടി പി സേതുമാധവന്‍
വിദ്യാഭ്യാസം ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്ന
മനസ്സുള്ളവരെ വാര്‍ത്തെടുക്കാനാകണം. എന്നാല്‍ നമ്മുടെ സ്കൂള്‍വിദ്യാഭ്യാസം ഏറെ
വിഷമമേറിയതാണ്. വിദ്യാര്‍ഥികള്‍ ഐടി, എന്‍ജിനിയറിങ്
കോഴ്സുകള്‍ക്ക് കൂടുതലായി താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. അതോടൊപ്പം മാനവിക
വിഷയങ്ങള്‍ പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. രാജ്യത്തിന്റെ
വികസനത്തിനിണങ്ങിയ ഡെവലപ്മെന്റല്‍ സയന്‍സ് എന്ന പേരില്‍ മാനവിക വിഷയങ്ങള്‍
മാറിക്കഴിഞ്ഞു. ജീവിതത്തിനു മുന്നിലുള്ള വെല്ലുവിളികള്‍ ഫലപ്രദമായി
തരണംചെയ്യാനുള്ള കഴിവ് വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണം. ഒരുപക്ഷെ നമുക്കു
മുന്നിലുള്ള ഈ വഴി വളഞ്ഞതും ദുര്‍ഘടംപിടിച്ചതുമാകും. ചിലപ്പോള്‍ ആഗ്രഹിച്ച
ലക്ഷ്യത്തില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നു വരാം. ഇതില്‍ നിരാശപ്പെടരുത്. ഇത്
നേട്ടമായെടുത്ത് ശുഭാപ്തിവിശ്വാസത്തോടെയുള്ള പഠനം/പ്രവര്‍ത്തനം മികച്ച ജീവിതവിജയം
ഉറപ്പുവരുത്തും.വിദേശപഠനം പ്രവര്‍ത്തനമികവും ആശയവിനിമയശേഷിയും
മെച്ചപ്പെടുത്താന്‍ സഹായിക്കും. വിദ്യാഭ്യാസം ദേശീയവികസനത്തിന് ഉതകുന്ന
രീതിയിലാകണം. വിദ്യാര്‍ഥിയുടെ അഭിരുചിക്കിണങ്ങിയ കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍
ശ്രമിക്കണം. സ്വയംതൊഴില്‍ രൂപപ്പെടുത്താനുള്ള എന്റര്‍പ്രണര്‍ഷിപ്പിന് (സംരംഭകത്വം)
പ്രാമുഖ്യം നല്‍കണം. പ്രശ്നങ്ങള്‍ മനസ്സിലാക്കിയുള്ള പഠനത്തിന് (Problem based learning)-)ന് മുന്‍ഗണന നല്‍കണം.
ഓണ്‍ലൈന്‍ കോഴ്സുകളും, ഇ-ലേണിങ്ങും
വിവരസാങ്കേതികരംഗത്ത് വിദ്യാഭ്യാസത്തിന്റെ അവശ്യഘടകങ്ങളായി മാറി. വിദ്യാര്‍ഥിക്ക്
ലോകത്തെ മികച്ച അധ്യാപകരുമായി ആശയവിനിമയം നടത്താനുള്ള അവസരം സംജാതമായിക്കഴിഞ്ഞു.
സാങ്കേതികമികവിലൂന്നിയുള്ള വിദൂരവിദ്യാഭ്യാസം വീട്ടിലിരുന്നു നേടാന്‍ പഠിതാക്കളെ
പ്രേരിപ്പിക്കുന്നു. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലകളിലെ
സൗജന്യ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് E-dx,
Courseraതുടങ്ങിയ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ് ലോകത്തുള്ള മികച്ച 200 സര്‍വകലാശാലകളില്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാല
പോലും ഇല്ലെന്ന ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസ്താവന ഏറെ ഗൗരവത്തോടെ
കാണേണ്ടതുണ്ട്. തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ബിരുദധാരികളെ വാര്‍ത്തെടുക്കുമ്പോള്‍
വ്യവസായമേഖലയില്‍ മികച്ച തൊഴില്‍ ലഭിക്കാന്‍ ആശയവിനിമയം, പ്രതിബദ്ധത, സര്‍ഗാത്മകത Communication, Committment, Creativtiy) എന്നിവ
അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ അധ്യാപകര്‍ 30-40 ശതമാനം സമയം അവരുടെ അറിവു വര്‍ധിപ്പിക്കാന്‍
ശ്രമിക്കണം. വിദേശരാജ്യങ്ങളില്‍ പ്രൊഫസര്‍മാര്‍ 40 ശതമാനം സമയവും ഗവേഷണത്തിനു നീക്കിവയ്ക്കുന്നു.
ഇവിടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രൊഫസര്‍മാരെ തെരഞ്ഞെടുക്കാം. സിലബസിന്റെ
കാര്യത്തിലും കാലോചിതമായ പരിഷ്കരണം അത്യന്താപേക്ഷിതമാണ്.
സാങ്കേതികവിദ്യയും ഇന്നവേഷനും മുന്നേറുന്ന ഇക്കാലത്ത്
ആശയവിനിമയരംഗത്ത് സാങ്കേതികകാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലേഖനങ്ങള്‍ക്ക്
പ്രസക്തി ഏറിവരുന്നു. ഈ രംഗത്ത് ഐടി, സാങ്കേതികവിദ്യ, കൃഷി, ബയോടെക്നോളജി, എന്‍ജിനിയറിങ് തുടങ്ങിയ മേഖലകളില്‍ ടെക്നിക്കല്‍
റൈറ്റിങ്ങി (Technical writing-)- ന് പ്രസക്തി
ഏറിവരുന്നു. വ്യവസായസ്ഥാപനങ്ങളുമായുള്ള അടുപ്പം, പങ്കാളിത്ത ഗവേഷണം എന്നിവ വിദ്യാര്‍ഥികള്‍ക്ക്
മികച്ച തൊഴില്‍ ലഭിക്കാന്‍ സഹായിക്കും.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment