Pages

Wednesday, February 20, 2013

NATIONWIDE STRIKE ENTERS 2ND DAY


ദേശിയ പണിമുടക്ക്
രണ്ടാം ദിവസവും(22-02-2013) ശക്തം

The two-day strike called by trade unions across the country entered the second day on Thursday. On Day 2 of the bandh, banks are expected to remain closed and public transport in cities is likely to be affected.At least 65 people have been arrested for vandalising factories in Noida Phase 2 and setting 25 vehicles on fire, media reports said on Thursday. According to reports, schools in Noida are going to remain closed today due to the mob violence on Wednesday. On Wednesday, about 25 vehicles were set on fire during the protest in Noida and two firemen too suffered minor injuries. 25 fire tenders were pressed into service to douse the fire.Banks were closed and public transport disrupted on Wednesday because of the strike called by trade unions to protest against high prices, disinvestment in public sector enterprises and to demand more jobs.
However, the financial markets remained open.

Uttar Pradesh government today set up a two-member inquiry committee to probe the Noida violence, which broke out during the nationwide strike. The panel has to submit its report in three days time.Principal Secretry (Home) RM Srivastava said that home secretary Rakesh and ADG Law and Order Arun Kumar will probe the violence.The team would go into the arrangement made to maintain law and order during the bandh, the role of police at the time of incidents, identify the lax officials and employees who failed to control the situation, Srivastava said.Instructions have been issued to take strict action against those responsible for violent in Noida, Srivastava said adding, the help of CCTV footage will be taken to identify the culprit.
Over 25 vehicles were set ablaze and several industrial units damaged as the nationwide strike by trade unions today turned violent, prompting police to arrest 50 persons.
Central trade unions have called a two-day nationwide strike in support of their various demands including urgent steps to control price rise, strict enforcement of labour laws in all places of work, social security net for workers in the unorganised sector, end to disinvestment 
in PSUs.  
തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ രണ്ടാം ദിവസവും ശക്തം. ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കാന്‍ ചില സ്ഥലങ്ങളില്‍ ഏതാനും കടകള്‍ തുറന്നിട്ടുള്ളത് ഒഴിച്ചാല്‍, ബാക്കി കടകളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ബാങ്കിങ്‌മേഖല നിശ്ചലമായതിനാല്‍ രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ മരവിച്ച അവസ്ഥയിലായി. ഇന്നും ബാങ്കിടപാടുകള്‍ സ്തംഭിക്കും.തീവണ്ടി ഗതാഗതം തടസമില്ലാതെ തുടരുന്നുണ്ടെങ്കിലും യാത്രക്കാര്‍ കുറവാണ്. മലപ്പുറത്ത് കൂടുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. അതേസമയം, മലയോരമേഖലകളില്‍ ജീപ്പുകള്‍ സര്‍വീസ് നടത്തുന്നില്ല. 
തിരുവന്തപുരത്ത് സപ്ലൈക്കോ പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിച്ചു. നാട്ടുകാര്‍ പമ്പില്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് പോലീസ് എത്തി മാനേജരുമായി നടത്തിയചര്‍ച്ചക്ക്ടുവിലാണ് പമ്പ് തുറക്കാന്‍ തീരുമാനിച്ചത്. 
കൊച്ചിയില്‍ ചരക്കുനീക്കം പൂര്‍ണമായും സ്തംഭിച്ചു. ചരക്കുനീക്കം തടസ്സപ്പെട്ടതുകൊണ്ട് കഴിഞ്ഞ ദിവസം മാത്രം സര്‍ക്കാരിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. മത്സ്യബന്ധന മേഖലയും നിലച്ചിരിക്കുകയാണ്. ആലപ്പുഴ മേഖലയില്‍ ജലഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. 

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നലത്തേത് പോലെ ഇന്നും ഹാജര്‍നില കുറവാണെന്ന് രാവിലെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീവണ്ടികളിലും ടൂവിലറുകളിലും ജോലിക്കെത്താന്‍ ഒരു വിഭാഗം ജീവനക്കാര്‍ തയ്യാറായെങ്കിലും, ബസുകളെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കുന്നവര്‍ക്ക് ഓഫീസില്‍ എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥിതിയാണ്.
 പണിമുടക്കിനെ തുടര്‍ന്ന് ഹോട്ടലുകളും ചായക്കടകളും അടച്ചിട്ടത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. മൂന്നാര്‍, തേക്കടി തുടങ്ങിയ ടൂറിസം മേഖലയില്‍ അകപ്പെട്ട ഒട്ടേറെ വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലായി. പോലീസ് വാഹനങ്ങളുടെ സഹായമാണ് നഗരങ്ങളില്‍ എത്തിപ്പെടുന്നവര്‍ക്ക് ഏക ആശ്വാസം. സംസ്ഥാനത്തൊരിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രമസമാധാനം പാലിക്കാന്‍ എല്ലാ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണിമുടക്കിന്റെ ആദ്യ ദിവസവും കേരളത്തില്‍ ജനജീവിതം പാടെ സ്തംഭിച്ചിരുന്നു. 

ദേശീയതലത്തില്‍ ഇന്നും ഭാഗികം

ഡെല്‍ഹിയില്‍ മെട്രോ ട്രെയിന്‍ സര്‍വീസും ഡല്‍ഹി ട്രാസ്‌പോര്‍ട്ട് സര്‍വീസും യാത്രക്കാര്‍ക്ക് സഹായമായി. ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ്. പെട്രോള്‍ പമ്പുകള്‍ തുറക്കാത്തതാണ് പ്രധാന പ്രശ്‌നം. പോലീസ് ഇടപെട്ട് ചില പമ്പുകളില്‍ നിന്ന് പെട്രോള്‍ ലഭ്യമാക്കുന്നുണ്ട്.
 

ഇന്നലെ പ്രശ്‌നങ്ങളുണ്ടായ നോയിഡയിലും സ്ഥിതിഗതികള്‍ ശാന്തമാണ്. ഇന്നലത്തെ സംഭവുമായി ബന്ധപ്പെട്ട് 70 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനിടയുണ്ട്.
 പണിമുടക്കിന്റെ ആദ്യ ദിവസം ഡല്‍ഹിക്കടുത്ത് വ്യവസായനഗരമായ നോയ്ഡയില്‍ പണിമുടക്കി പ്രകടനം നടത്തിയ തൊഴിലാളികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. പ്രശാന്ത് എന്നയാള്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആസ്പത്രിയിലുമാണ് മരിച്ചത്. 
ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഫാക്ടറി കെട്ടിടങ്ങളും കാറുകളും സമരാനുകൂലികള്‍ തീവെച്ചു നശിപ്പിച്ചു.
 ഹരിയാണയിലെ അംബാലയില്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസ് തടയാനുള്ള ശ്രമത്തിനിടെ എ.ഐ.ടി.യു.സി. നേതാവ് നരേന്ദര്‍സിങ് ബസ്സിന്റെ ചക്രത്തിനടിയില്‍ക്കുടുങ്ങി മരിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: