Pages

Thursday, January 10, 2013

HIGHER STUDIES IN FASHION


ഫാഷന്‍ലോകത്ത് ഉപരിപഠനം
ഫാഷന്റെ ലോകം ഇന്ന് അനന്തസാധ്യതകളുള്ള പ്രൊഫഷനുകളിലൊന്നാണ്. ഫാഷന്‍ ഉപരിപഠനത്തിന് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി). ഇവിടെ നാലുവര്‍ഷ ബാച്ചലര്‍ ഓഫ് ഫാഷന്‍ ടെക്നോളജി (ബിഎഫ്ടെക്), രണ്ടു വര്‍ഷ മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്നോളജി(എംഎഫ്ടെക്) കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ നടത്തും.

കേരളത്തില്‍ കണ്ണൂരില്‍ ആരംഭിച്ച സെന്ററിലും ന്യൂഡല്‍ഹി ബംഗളൂരു, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നീ എന്‍ഐഎഫ്ടി സെന്ററുകളിലുമാണ് കോഴ്സ്. ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ഡിസൈന്‍, ക്നിറ്റ്വെയര്‍ ഡിസൈന്‍, അക്സസറി ഡിസൈന്‍, കമ്മ്യൂണിറ്റി ഡിസൈന്‍ എന്നീ വിഷയങ്ങളില്‍ ബിഎഫ്ടെക് കോഴ്സിന് പ്ലസ്ടു/സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്/തത്തുല്യ പരീക്ഷ പാസാകണം. അല്ലെങ്കില്‍ എഐസിടിഇ/സ്റ്റേറ്റ് സാങ്കേതിക പരീക്ഷാബോര്‍ഡ് അംഗീകരിച്ച ത്രിവല്‍സര/നാലുവര്‍ഷ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. അപ്പാരല്‍ പ്രൊഡക്ഷനില്‍ ബിഎഫ്ടെക് കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്രധാന വിഷയമായി പ്ലസ്ടു/മുകളില്‍ പറഞ്ഞ യോഗ്യത നേടിയിരിക്കണം. 23 വയസാണ് ഉയര്‍ന്ന പ്രായപരിധി.
 
മാനേജ്മെന്റില്‍ എംഎഫ്ടെക് കോഴ്സിന് അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ എന്‍ഐഎഫ്ടിയില്‍ നിന്ന് അക്സസറി/ഫാഷന്‍ ഡിസൈന്‍/എഫ്ഐടി എന്നിവയിലൊന്നില്‍ ഡിപ്ലോമ വേണം. അപ്പാരല്‍ പ്രൊഡക്ഷനില്‍ എംഎഫ്ടെക് കോഴ്സിന് ബിഇ/ബിടെക് (ടെക്സ്റ്റയില്‍/അപ്പാരല്‍/മെക്കാനിക്കല്‍/ഇന്‍ഡസ്ട്രിയല്‍/പ്രൊഡക്ഷന്‍/ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഐടി) യോഗ്യത വേണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും നിയമാനുസൃത സംവരണമുണ്ട്. 2013 ജനുവരി 14വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിവരത്തിനും വെബ്സൈറ്റ്www.nift.ac.in

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: