കുഞ്ഞുങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചേ ഭാഷ
പഠിച്ചുതുടങ്ങുന്നതായി പഠനം. ജനിക്കുന്നതിന് മുമ്പുതന്നെ അവര്‍ക്ക് സ്വരാക്ഷരങ്ങള്‍
വേര്‍തിരിച്ചറിയാന്‍ കഴിയുമെന്ന്് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനിച്ച്
ഒരുമാസത്തിനുള്ളില്‍ ശബ്ദങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും എന്നായിരുന്നു മുന്‍
പഠനങ്ങള്‍ പറഞ്ഞത്. എന്നാല്‍, ഗര്‍ഭപാത്രത്തില്‍
കഴിയുന്ന അവസാനത്തെ പത്ത് ആഴ്ചകളില്‍ കുഞ്ഞുങ്ങള്‍ക്ക് ശബ്ദവും ഭാഷയും
തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പസിഫിക് ലൂതറന്‍ സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞ
വിഭാഗം പ്രൊഫസര്‍ ക്രിസ്റ്റീന്‍ മൂണ്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. സ്വീഡിഷും
ഇംഗ്ലീഷും സംസാരിക്കുന്ന അമ്മമാര്‍ക്ക് ഉണ്ടായ നാല്‍പ്പത് കുട്ടികളില്‍ നടത്തിയ
പഠനത്തിലാണ് കണ്ടെത്തല്‍.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment