ഡോ. ടി പി സേതുമാധവന്‍
പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ പഠനം പാതിവഴിയില്‍
ഉപേക്ഷിച്ച് മറ്റു കോഴ്സ് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
എന്താണ് ഇതിനു കാരണം? വിദ്യാര്‍ഥിയുടെ താല്‍പ്പര്യത്തിനിണങ്ങിയ
കോഴ്സ് തെരഞ്ഞെടുക്കാത്തതാണ് പലപ്പോഴും ഇതിനു കാരണമ. താല്‍പര്യത്തിനുസരിച്ചുള്ള
കോഴ്സ് തെരഞ്ഞെടുത്താല്‍മാത്രമെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസമേഖലയില്‍
വിജയം കൈവരിക്കാന്‍ സാധിക്കൂ. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ രക്ഷിതാവ്, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മകനുമായി
എന്നെക്കാണാനെത്തിയത് മികച്ച ഫോട്ടോഗ്രഫി കോഴ്സിനെക്കുറിച്ച് അറിയാനാണ്.
ചിലര്‍ക്കു താല്‍പ്പര്യം സംഗീതം പഠിക്കാനാണ്. ജേണലിസം, നിയമം, ഇംഗ്ലീഷ്, വിദേശഭാഷാപഠനം എന്നിങ്ങനെ വിദ്യാര്‍ഥികളുടെ
അഭിരുചികള്‍ മാറുന്നു. ഇതു വിലയിരുത്താതെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെത്തുന്ന
വിദ്യാര്‍ഥി അനുഭവിക്കുന്ന മാനസികപീഡനം ചില്ലറയല്ല. മികച്ച
ഉപരിപഠനമേഖലയെക്കുറിച്ചുള്ള അറിവില്ലായ്മ, ആവശ്യത്തിന് വിവരങ്ങള്‍
ലഭിക്കാതിരിക്കല്‍, പ്രവേശനത്തിലെ അനിശ്ചിതത്വം മുതലായവ
ഉന്നതപഠനമേഖല തെരഞ്ഞെടുക്കുന്നത് സങ്കീര്‍ണമാക്കുന്നു. ഇതില്‍ വരുന്ന പിഴവുകള്‍
തൊഴിലിനെയും ഭഭാവിയെയും അനിശ്ചിതത്വത്തിലാക്കുന്നു. വിദ്യാര്‍ഥിയുടെ കഴിവ്, താല്‍പ്പര്യം, പ്രവര്‍ത്തന മികവ്, മനോഭാവം എന്നിവ വിലയിരുത്തി മാത്രമേ കോഴ്സ്
തെരഞ്ഞെടുക്കാവൂ. രക്ഷിതാക്കള്‍ മക്കളുടെ കഴിവു മനസ്സിലാക്കാന്‍ ശ്രമിക്കണം.
പാഠ്യ-പാഠ്യേതര മേഖലകളിലെ മികവ് പ്രത്യേകം വിലയിരുത്തണം. മുഖ്യധാരാ തൊഴിലുകള്‍, ഇവയില്‍പ്പെടാത്ത തൊഴിലുകള്‍ എന്നിവയ്ക്കിണങ്ങിയ കോഴ്സുകള്‍, ഇവയിലുള്ള വ്യത്യാസം എന്നിവ തിരിച്ചറിയണം. ഇവയ്ക്ക്
ഇണങ്ങിയ കഴിവുകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തണം. സ്വന്തം കഴിവുകള്‍ മാനദണ്ഡമാക്കി
മാത്രമെ കോഴ്സുകള്‍ തെരഞ്ഞെടുക്കാവൂ
തീരുമാനമെടുക്കുന്നതിനുമുമ്പ്, ആ കോഴ്സ് പാസാകുന്ന സമയത്ത് അതിനുള്ള ഡിമാന്‍ഡ്, പോരായ്മകള്‍, തൊഴിലവസരം എന്നിവ മൂന്‍കൂട്ടി വിലയിരുത്തണം.
സാധ്യതകളെക്കുറിച്ച് വ്യക്തമായ അവബോധം ആവശ്യമാണ്. സാമ്പത്തിക നേട്ടവും
വിശകലനംചെയ്യണം. ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുമായി ആശയവിനിമയം നടത്തണം.
അറിവും പ്രവര്‍ത്തനമികവും വിലയിരുത്തി കോഴ്സ് കണ്ടെത്താന്‍ അവര്‍ സഹായിക്കും.
കടുത്ത മത്സരം നിലനില്‍ക്കുന്ന ആധുനിക യുഗത്തില്‍ തൊഴില്‍പരവും, വ്യക്തിപരവുമായ വെല്ലുവിളികള്‍ ഏറിവരുന്നു.
തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പില്‍വരുത്തുന്നതിലുമുള്ള ശുഷ്കാന്തി മികച്ച
വിജയം കൈവരിക്കാന്‍ സഹായിക്കും. അതിനാല്‍ വിദ്യാര്‍ഥികള്‍ക്കിണങ്ങിയ കോഴ്സും
അവയിലൂടെ ലഭിക്കുന്ന താല്‍പ്പര്യമുള്ള തൊഴിലിനുമാകണം ഉന്നത വിദ്യാഭ്യാസമേഖലയില്‍
ഊന്നല്‍ നല്‍കേണ്ടത്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment