Pages

Saturday, January 12, 2013

EDUCATIONAL OPPORTUNITY(അനിമേഷന്റെ അത്ഭുതലോകം)


അനിമേഷന്റെ അത്ഭുതലോകം
ഡോ.ടി പി സേതുമാധവന്‍
ഇന്ന് ഇന്ത്യയിലും വിദേശത്തും അനിമേഷന് ഏറെ സാധ്യതയുണ്ട്. വിവരസാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് ആനുപാതികമായി അനിമേഷന്‍ മികച്ച തൊഴില്‍മേഖലയായി മാറിക്കഴിഞ്ഞു. അനിമേഷന്‍രംഗത്ത് ഏഷ്യന്‍രാജ്യങ്ങളില്‍ സാധ്യത ഏറെയാണെന്ന് ബിബിസി വിലയിരുത്തുന്നു. നാസ്കോമിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ അനിമേഷന്‍ വ്യവസായമേഖല 2015 ഓടെ 1000 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വരുമാനം ഉറപ്പുവരുത്തുമെന്നു സൂചിപ്പിക്കുന്നു. വാള്‍ട്ട്ഡിസ്നി, ഐമാക്സ്, സോണി തുടങ്ങിയ വന്‍കിട കാര്‍ട്ടൂണ്‍ കമ്പനികള്‍ ഈ രംഗത്ത് പ്രവര്‍ത്തന മികവുള്ള അനിമേറ്റര്‍മാരെ തേടിവരുന്നു. സിനിമാവ്യവസായ രംഗത്ത് ഇന്ത്യയിലും ഹോളിവുഡിലും സാങ്കേതികമേന്മയും പ്രവര്‍ത്തനക്ഷമതയും കൈവരുത്തുന്നത് അനിമേറ്റര്‍മാരാണ്. സിനിമകളില്‍ വിവിധ മേഖലകളില്‍ (Content developer, Modeler, Story Broad Artist, Back ground Artist  3D , Special effects Artist, Visualiser,   Texture Artist, Editor)അനിമേറ്റര്‍മാരെ ആവശ്യമുണ്ട്.
 
മൊബൈല്‍ ഗെയിംസ്, വീഡിയോ ഗെയിംസ് രൂപകല്‍പ്പന മികച്ച തൊഴില്‍ മേഖലയായി അമേരിക്ക, യൂറോപ്പ്, യുകെ എന്നിവിടങ്ങളില്‍ മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ അനിമേറ്റര്‍മാര്‍ക്ക് ക്യാരക്ടര്‍ അനിമേറ്റര്‍, കണ്ടന്റ് അനിമേറ്റര്‍, കണ്ടന്റ് ഡെവലപ്പര്‍, മോഡലര്‍, സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റ് തുടങ്ങിയ തൊഴിലുകളില്‍ പ്രവര്‍ത്തിക്കാം. തുടക്കക്കാര്‍ക്ക് പ്രതിമാസം 25,000 രൂപയും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പ്രതിമാസം 60,000 രൂപയും ശമ്പളം പ്രതീക്ഷിക്കാം. സ്വയംതൊഴില്‍ മേഖലയിലൂടെ ലക്ഷക്കണക്കിന് രൂപ പ്രതിമാസം വരുമാനം നേടുന്നവരുണ്ട്. വെബ് ഡിസൈനിങ്, സിഡി റോം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ്, ടെലിവിഷന്‍ ഡോക്യുമെന്ററി പ്രോഗ്രാമുകള്‍, ഫാഷന്‍ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ്, അഡ്വര്‍ടൈസിങ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അനിമേഷന് തൊഴില്‍സാധ്യത ഏറെയുണ്ട്
 
. പത്രമാധ്യമങ്ങള്‍, പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, മെഡിക്കല്‍, ലീഗല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവിടങ്ങളിലും അനിമേറ്റര്‍മാര്‍ക്ക് അവസരം ലഭിക്കും. വെബ് ഡിസൈനിങ് യഥേഷ്ടം പേര്‍ തൊഴില്‍ സംരംഭമായി നടത്തിവരുന്നു. പരസ്യം, ഇ-ലേണിങ്, ഓണ്‍ലൈന്‍ മീഡിയ, തിയറ്റര്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍തലത്തിലും സ്വകാര്യമേഖലയിലും തൊഴിലവസരമുണ്ട്. ഇന്ത്യയില്‍ 300 സ്റ്റുഡിയോകളിലായി 12,000 പേര്‍മികച്ച രീതിയില്‍ അനിമേഷന്‍രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ആശയം വികസിപ്പിക്കുക, രൂപീകരണം, സ്ക്രിപ്റ്റ്, ലേ ഔട്ട്, ശബ്ദം, കളര്‍ എഡിറ്റിങ്, സംയോജനം മുതലായവ അനിമേറ്റര്‍മാരുടെ പ്രധാനപ്പെട്ട ചുമതലയില്‍പ്പെടും. അനിമേഷന്‍, ഗ്രാഫിക്സ്, മള്‍ട്ടി മീഡിയ കോഴ്സുകളാണ് അനിമേറ്റര്‍മാരാകാന്‍ സഹായിക്കുന്നത്.

ഈ രംഗത്ത് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. അനിമേഷന്‍ കോഴ്സുകള്‍ നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവയില്‍ അംഗീകാരമുള്ളവ തെരഞ്ഞെടുക്കണം. ഈ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള സര്‍ഗശേഷിയുള്ളവര്‍ മാത്രമെ ഇത്തരം കോഴ്സിനു ചേരാവൂ. ഗ്രാഫിക്സ് ആന്‍ഡ് അനിമേഷന്‍ എന്‍ജിനിയറിങ്, 3ഡി അനിമേഷന്‍, മള്‍ട്ടിമീഡിയ, 3ഡി അനിമേഷന്‍ ആന്‍ഡ് വിഎഫ്എക്സ്, ഡിജിറ്റല്‍ ആര്‍ട്സ് ആന്‍ഡ് അനിമേഷന്‍, അനിമേഷന്‍ ആന്‍ഡ് ഗെയിം ടെക്നോളജി, കണ്ടന്റ് മാനേജ്മെന്റ്, വെബ് ഡിസൈനര്‍, ഇന്റര്‍ നാഷണല്‍/സ്പെഷ്യലിസ്റ്റ് പ്രോഗ്രാം എന്നിവ മികച്ച കോഴ്സുകളില്‍പ്പെടുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: