Pages

Saturday, January 12, 2013

EDUCATIONAL OPPORTUNITY (മെഡി-എന്‍ജി. പ്രവേശനത്തിന് 14 മുതല്‍ അപേക്ഷിക്കാം)

മെഡി-എന്‍ജി. പ്രവേശനത്തിന് 14 മുതല്‍ അപേക്ഷിക്കാം
2013ലെ എംബിബിഎസ്-ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍, എന്‍ജിനിയറിങ് കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 22ന് തുടങ്ങും. പരീക്ഷയും പ്രവേശനവും സംബന്ധിച്ച പ്രോസ്പെക്ടസ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു. ആര്‍കിടെക്ചര്‍ ഒഴികെയുള്ള എന്‍ജിനിയറിങ് കോഴ്സുകള്‍ക്കുള്ള ഫിസിക്സ്-കെമിസ്ട്രി ഒന്നാം പേപ്പര്‍ ഏപ്രില്‍ 22നും കണക്ക് 23നും ആയുര്‍വേദ-സിദ്ധ-അഗ്രികള്‍ച്ചര്‍-വെറ്ററിനറി-ഫിഷറീസ് കോഴ്സുകള്‍ക്കുള്ള ഫിസിക്സ്-കെമിസ്ട്രി ഒന്നാം പേപ്പര്‍ 24നും ബയോളജി 25നും രാവിലെ പത്തുമുതല്‍ 12.30 വരെ നടക്കും.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നിര്‍ദേശിച്ചതനുസരിച്ച് സിബിഎസ്ഇ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയനുസരിച്ച് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് അനുസരിച്ചായിരിക്കും എംബിബിഎസ്-ബിഡിഎസ് കോഴ്സുകള്‍ക്കുള്ള പ്രവേശനമെങ്കിലും പ്രവേശന പരീക്ഷാ കമീഷണറേറ്റിലേക്കും പ്രത്യേകം അപേക്ഷിക്കണം. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ്(നീറ്റ്-യുജി) എന്ന പേരില്‍ സിബിഎസ്ഇ നടത്തുന്ന പരീക്ഷയ്ക്ക് ജനുവരി 31നകം അപേക്ഷിക്കണം. നീറ്റ്-യുജിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സംസ്ഥാന റാങ്ക്ലിസ്റ്റില്‍നിന്ന് സംസ്ഥാന പ്രോസ്പെക്ടസില്‍ നിര്‍ദേശിക്കുന്ന നേറ്റിവിറ്റി-സംവരണതത്ത്വങ്ങള്‍ പാലിച്ചായിരിക്കും എംബിബിഎസ്, ബിഡിഎസ് സീറ്റ് അനുവദിക്കുക.

എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിന് സംസ്ഥാന അലോട്ട്മെന്റ് പ്രക്രിയയില്‍ ഉള്‍പ്പെടാനും മറ്റു കോഴ്സുകള്‍ക്കുള്ള പരീക്ഷയെഴുതാനും ജനുവരി 14 മുതല്‍ ഫെബ്രുവരി എട്ടുവരെ ഓണ്‍ലൈനായി അപേക്ഷിക്കണം. വിജ്ഞാപനവും മറ്റു വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിലാസം: http://www.cee.kerala.gov.in  ഹെല്‍പ്ലൈന്‍ നമ്പറുകള്‍: 0471-2339101,102,103, 104 സിറ്റിസണ്‍സ് കോള്‍ സെന്റര്‍: 155300(ബിഎസ്എന്‍എല്‍) 0471-155300(ബിഎസ്എന്‍എല്‍-ലാന്‍ഡ് ഫോണ്‍) 0471-2115054, 2115098. 2335523.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: