Pages

Saturday, January 12, 2013

EDUCATIONAL OPPORTUNITY (തൊഴിലധിഷ്ഠിത ബേക്കറി കോഴ്സ്)

തൊഴിലധിഷ്ഠിത ബേക്കറി കോഴ്സ്
ഭക്ഷ്യ സംസ്കരണ മേഖലയില്‍ ജോലി തേടുന്നവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ് ആന്‍ഡ് കേക്ക് ആര്‍ട്ട് (ഐ ബി സി എ) രണ്ടുമാസത്തെ തൊഴിലധിഷ്ഠിത ബേക്കറി കോഴ്സ് ആരംഭിക്കുന്നു. ബേക്കറി ഉല്‍പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ്് അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നുവരുന്ന തൊഴില്‍ അവസരങ്ങള്‍ മുന്നില്‍ക്കണ്ടാണ് പുതിയ കോഴ്സ് ആരംഭിക്കുന്നതെന്ന് ഐ ബി സി എ ട്രെയിനിങ് ഡയറക്ടര്‍ മനീഷ് ഗൗര്‍ പറഞ്ഞു.

ബേക്കിങ്ങിന്റെയും ബേക്കറി ഉല്‍പന്നങ്ങളുടെയും നിര്‍മാണ മേഖലകളില്‍ പ്രാക്ടിക്കല്‍, ടെക്നിക്കല്‍ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള കോഴ്സാണിത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സഹായം ലഭ്യമാക്കും, പതിമൂന്നുവര്‍ഷമായി വിവിധ കോഴ്സുകള്‍ നടത്തിവരുന്ന ഐ ബി സി എ ഈ മേഖലയിലെ സംരംഭകര്‍ക്ക് പ്രയോജനപ്രദമായ നിരവധി നവീന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ രണ്ടുമാസത്തെ വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍ ബേക്കിങ് കോഴ്സിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ മിഷന്‍ റോഡിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ് ആന്‍ഡ് കേക്ക് ആര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ibcabir.com, ibcabir@yahoo.com

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: