സ്ത്രീകളുടെ സംരക്ഷണത്തിനായി കൊട്ടാരക്കരയില്‍
വിദ്യാര്‍ഥികളുടെ ജാഥ
ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ
സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി കൊട്ടാരക്കര കലോത്സവനഗരിയില്‍ വിദ്യാര്‍ത്ഥികളുടെ
മൗനജാഥ. ഞങ്ങള്‍ സുരക്ഷിതരാണോ, ഞങ്ങള്‍ക്ക് നീതി വേണം തുടങ്ങിയ ആവശ്യങ്ങള്‍
ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന
സംഘം നടന്നുനീങ്ങിയത്. കലോത്സവം നടക്കുന്ന മിക്ക വേദികള്‍ക്ക് അരികിലൂടെയും സംഘം
കടന്നുപോയി. നാട്യഭാവങ്ങള്‍ നിറഞ്ഞുനിന്ന കലോത്സവനഗരിയില്‍ വിദ്യാര്‍ത്ഥികളുടെ
പ്രകടനം വേറിട്ട കാഴ്ചയുമായി.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment