Pages

Thursday, January 3, 2013

സ്റ്റാലിനെ കരുണാനിധി പിൻഗാമിയായി പ്രഖ്യാപിച്ചു


സ്റ്റാലിനെ കരുണാനിധി പിൻഗാമിയായി പ്രഖ്യാപിച്ചു

 തന്റെ പിൻഗാമിയായി മകനും തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രിയുമായ  എം.കെ.സ്റ്റാലിനെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കരുണാനിധി പ്രഖ്യാപിച്ചു. അവസാന ശ്വാസം വരെയും താൻ തന്നെയാകും പാർട്ടിയെ നയിക്കുകയെന്നും പാട്ടാളിമക്കൾ കക്ഷിയിൽ നിന്ന് ഡി.എം.കെയിൽ ചേർന്നവർക്ക് അംഗത്വം നൽകുന്ന ചടങ്ങിൽ സംസാരിക്കവെ കരുണാനിധി പറഞ്ഞു.  ജീവിച്ചിരിക്കുന്ന കാലം വരെയും ഞാൻ തന്നെയാകും ഡി.എം.കെയെ നയിക്കുക. അതിനു ശേഷം ആര് എന്ന ചോദ്യത്തിനുള്ള എന്റെ അടുത്തിരിക്കുന്ന എം.കെ.സ്റ്റാലിനാണ്- കരുണാനിധി പറഞ്ഞു. 

അതേസമയം കരുണാനിധിയുടെ മൂത്തമകൻ എം.കെ.അഴഗിരിയും സ്റ്റാലിനും തമ്മിൽ ഡി.എം.കെ അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് തർക്കമുണ്ടായിട്ടുള്ളതാണ്. അഴഗിരിയെ കേന്ദ്ര മന്ത്രിയാക്കിയാണ് കരുണാനിധി ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. എന്നാൽ പ്രാദേശിക രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം അഴഗിരി പിന്നീട് പ്രകടിപ്പിച്ചിരുന്നു. കരുണാനിധിയല്ലാതെ മറ്റാരെയും പ്രസിഡന്റായി അംഗീകരിക്കില്ലെന്നും അഴഗിരി വ്യക്തമാക്കിയിരുന്നു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: