Pages

Wednesday, January 2, 2013

2013-പുതുവത്സര തിക്കും തിരക്കും; ഐവറികോസ്റ്റില്‍ 61 മരണം


2013-പുതുവത്സര തിക്കും തിരക്കും; ഐവറികോസ്റ്റില്‍ 61 മരണം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ പുതുവത്സരാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 61 പേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.പ്രധാന നഗരമായ അബിദ്ജാനിലെ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. പുതുവത്സരപരിപാടികളുടെ ഭാഗമായി നടന്ന കരിമരുന്നുപ്രയോഗം കഴിഞ്ഞ് ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. 15 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചവരില്‍ ഏറെയും.

സ്റ്റേഡിയത്തില്‍ നിന്ന് ജനങ്ങള്‍ പിരിഞ്ഞുപോകുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് തിരക്കുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 65,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണ് മുന്‍പ്രസിഡന്‍റ് ഫെലിക്‌സ്ഊഫ്‌വെറ്റ് ബോജിനിയുടെ പേരിലുള്ള സ്റ്റേഡിയം. രാജ്യത്ത് ഈയിടെ സമാധാനം പുനഃസ്ഥാപിച്ചതില്‍ ആഹ്ലാദം പങ്കിടാനായിരുന്നു വെടിക്കെട്ട് സംഘടിപ്പിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: