Pages

Wednesday, January 2, 2013

ഡല്‍ഹി കൂട്ടമാനഭംഗം: കേസിന്റെ വിചാരണ വ്യാഴാഴ്ച (03-01-2013) തുടങ്ങും


ഡല്‍ഹി കൂട്ടമാനഭംഗം:
കേസിന്റെ വിചാരണ
വ്യാഴാഴ്ച (03-01-2013) തുടങ്ങും
ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി യുവതി മരിച്ച കേസിന്റെ വിചാരണ ദക്ഷിണ ന്യൂഡല്‍ഹിയിലെ സാകേത് ജില്ലാകോടതിയില്‍ വ്യാഴാഴ്ച ആരംഭിക്കും. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറ് പ്രതികളാണ് കേസിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി ജുവനൈല്‍ ഹോമിലും മറ്റ് അഞ്ചുപേര്‍ തീഹാര്‍ ജയിലിലുമാണ് ഇപ്പോഴുള്ളത്. വിചാരണാവേളയില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കില്ല.

രാജ്യത്തെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് ഡല്‍ഹിയിലെ അഭിഭാഷകര്‍ തീരുമാനിച്ചു.
 ഡിസംബര്‍ 16 നാണ് ഓടുന്ന ബസില്‍വെച്ച് 23-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരമായ പീഡനത്തിനും ഇരയായത്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. എന്നിട്ട് ഇരുവരെയും വിവസ്ത്രരായി ഓടുന്ന ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.13 ദിവസം ജീവന് വേണ്ടി പോരാടിയ യുവതി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാവിലെ യുവതിയുടെ ശവസംസ്‌കാരം ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്നു. വന്‍പ്രതിഷേധവും പ്രക്ഷോഭവുമാണ് യുവതിയ്ക്ക് നീതിയാവശ്യപ്പെട്ട് ഡല്‍ഹിയിലും രാജ്യത്തെമ്പാടും അരങ്ങേറിയത്. എത്രയും വേഗം കുറ്റവാളികളെ നീതിക്കു മുന്നിലെത്തിക്കുമെന്ന് അധികാരികള്‍ ഉറപ്പുനല്‍കുകയും ചെയ്തു.

അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇതിനകം ആയിരം പേജുള്ള എഫ്.ഐ.ആര്‍. തയ്യാറാക്കിക്കഴിഞ്ഞു. ബസില്‍നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് യുവതിയെ ബസ് കയറ്റി കൊല്ലാനും പ്രതികള്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: