Pages

Saturday, December 22, 2012

TIGER ATTACK IN VAYANADU


കടുവ യുവാവിനെ മരത്തില്‍
 കയറി ആക്രമിച്ചു
നിയാഴ്ച രാവിലെ ഒമ്പതരയോടെ ബത്തേരി ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കട്ടയാട്ട്‌വെച്ച് ആദിവാസി യുവാവ് സോമനെ(38)യാണ് കടുവ ആക്രമിച്ചത്. അതിനിടയില്‍ തിരുനെല്ലിയില്‍ കടുവയിറങ്ങി പശുവിനെ കടിച്ചുകൊന്നു.വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട കുറിച്ച്യാട് റെയ്ഞ്ചിലെ കട്ടയാട് ഭാഗത്തെ വനമേഖലയോടു ചേര്‍ന്ന കൃഷ്ണന്‍ചെട്ടിയുടെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് സോമ


ചെറിയ ഇടവേളയ്ക്ക് ശേഷം വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ശനെ കടുവ ആക്രമിച്ചത്. കട്ടയാട്ടെ അങ്കണവാടിയില്‍ കുട്ടിയെ എത്തിച്ചതിന് ശേഷം പണിക്ക് പോകുമ്പോഴാണ് തോട്ടത്തില്‍ പതുങ്ങിയിരിക്കുന്ന കടുവയെ കണ്ടത്. ഉടന്‍ സോമന്‍ മുന്നില്‍ കണ്ട മരത്തില്‍ ചാടിക്കയറി. പിന്നാലെ കയറിയ കടുവ സോമന്റെ തുടയില്‍ പിടികൂടി. ഇതിനിടയില്‍ സോമനും കടുവയും മരത്തില്‍ നിന്നും താഴെ വീഴുകയും ചെയ്തു.

ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കടുവ മറ്റൊരു തോട്ടത്തിലേക്ക് കയറി. പിന്നീട് നാട്ടുകാര്‍ സോമനെ ബത്തേരി താലൂക്ക് ആസ്പത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.ഇതിനിടയില്‍ വനപാലകരും വന്നു കടുവയ്ക്കായി തിരച്ചില്‍ തുടങ്ങി. ടൗണിനടുത്ത് വരെ കടുവയെത്തിയതോടെ ജനങ്ങളും ഭയന്നു. കടുവയെ കണ്ട ഭാഗത്തുകൂടിയാണ് അങ്കണവാടി കുട്ടികളും മറ്റും നടന്നുപോകുന്നത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് അങ്കണവാടി തുറക്കേണ്ടെന്ന് തീരു
മാനിച്ച് കുട്ടികളെ വീട്ടിലെത്തിച്ചു. കാപ്പിത്തോട്ടത്തില്‍ കടുവയെ കണ്ടതോടെ കാപ്പിയുടെ വിളവെടുക്കാനും പറ്റാത്ത അവസ്ഥയായി. കാര്യമായ വാഹനസൗകര്യമില്ലാത്ത സ്ഥലമായതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. ടൗണ്‍ മുതല്‍ കട്ടയാട് വരെ ഒരു ഭാഗം പൂര്‍ണമായും കാപ്പിത്തോട്ടവും മറുഭാഗം വനവുമാണ്.തിരുനെല്ലിയില്‍ കടുവ പശുവിനെ കൊന്നു 
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ കടുവയുടെ ആക്രമണം വീണ്ടും. തോലെ്പട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട ഇരുമ്പുപാലം കോളനിയിലെ രാമകൃഷ്ണന്റെ മൂന്നര വയസ്സ് പ്രായമായ പശുവിനെ കടുവ കൊന്നു. നാലരവയസ്സ് പ്രായമുള്ള മൂരിക്കുട്ടനും കടുവയുടെ ആക്രമണത്തില്‍ സാരമായ പരിക്കേറ്റു.
ശനിയാഴ്ച ഒരു മണിയോടെ
യാണ് കടുവയിറങ്ങിയത്. പശുവിന്റെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ രാമകൃഷ്ണനെ കണ്ടതോടെ കടുവ വനത്തിനുള്ളിലേക്ക് ഓടി മറഞ്ഞു. പശുവിനെയും മൂരിക്കുട്ടനെയും മേയാന്‍ വിട്ടതായിരുന്നു.കഴിഞ്ഞ ദിവസം പനവല്ലി പോത്തുമൂല മാനിക്കൊല്ലിയിലിറങ്ങിയ കടുവ ഇടമല കൃഷ്ണന്റെ പശുവിനെ കൊന്നിരുന്നു. അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. രാജന്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിക്കുന്ന തുക നഷ്ടപരിഹാരമായി നല്‍കുമെന്ന് വനംവകുപ്പ് ഏറ്റിട്ടുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: