Pages

Friday, December 21, 2012

STATE KATHAKALI AWARD 2012 TO VASU PISHARODY


കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം വാസു പിഷാരടി അര്‍ഹനായി
Veteran Kathakali artiste and teacher Kalamandalam Vasu Pisharody has been chosen for the state Kathakali award 2012. While Peruvanam Kuttan Manar was selected for the Pallavur Appu Marar award for the year, Kalamandalam Saraswathy Amma won the Kerala -Natya award 2012.The awards comprise of a purse of Rs 1 lakh each and citations. The awards were announced by cultural minister K C Joseph here on Friday.A native of Kongad in Palakkad district, Vasu Pisharody had been a Kathalaki teacher at Kerala Kalamandalam for a long spell and received several honours including Kendra Sangeet Natak Akademi award. Known for performance of different categories of characters in Kathalaki, he is also a known Kalari guru.
 2012ലെ കഥകളി പുരസ്‌കാരത്തിന് കലാമണ്ഡലം വാസു പിഷാരടി അര്‍ഹനായി. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് പെരുവനം കുട്ടന്‍ മാരാരും കേരളീയ നൃത്ത നാട്യപുരസ്‌കാരം കലാമണ്ഡലം സരസ്വതിക്കും നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഥകളിയരങ്ങില്‍ ഔചിത്യത്തിന്റെയും യുക്തിവിചാരത്തിന്റെയും സാക്ഷാത്കാരമായിരുന്ന വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനും പ്രശസ്ത നടനുമാണ് കലാമണ്ഡലം വാസു. കഥകളിയിലെ പച്ച, കത്തി, മിനുക്ക് വേഷങ്ങളില്‍ തുളങ്ങി. കളരി അധ്യാപകന്‍ കൂടിയാണ് പിഷാരടി. കലാദര്‍ശനം, നളന്‍, ബാഹുകന്‍, ധര്‍മപുത്രന്‍, അര്‍ജുനന്‍, കീചകന്‍, രാവണന്‍, പരശുരാമന്‍, ബ്രാഹ്മണന്‍ എന്നിവയാണ് പിഷാരടിയുടെ ജനപ്രീതി നേടിയി വേഷങ്ങള്‍. മടവൂര്‍ വാസുദേവന്‍ ചെയര്‍മാനായ സമതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
സംഘവാദ്യകലകളില്‍ പ്രഥമഗണീയനായ മേളത്തിന്റെ പ്രമാണം പെരുമയോടെ നിലനിര്‍ത്തുന്ന വാദ്യ വിദഗ്ധനാണ് പെരുവനം കുട്ടന്‍ മാരാര്‍.  പഞ്ചാരി, പാണ്ടി, ചെമ്പട, ധ്രുവം, ചെമ്പ തുടങ്ങിയ മേളങ്ങളില്‍ പ്രകടന വൈഭവം തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും പത്മശ്രീയും അടക്കം ധാരാളം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍ സുരേഷ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
നാലുപതിറ്റാണ്ടിലേറെയായി നൃത്തകലാ രംഗത്ത് പ്രസിദ്ധയാണ് കലാമണ്ഡലം സരസ്വതി. മോഹിനിയാട്ടം, കുച്ചുപ്പുഡി, ഭരതനാട്യം എന്നിവയില്‍ ഗുരുകുല മാതൃകയില്‍ അഭ്യാസം നേടിയിട്ടുണ്ട്. അരങ്ങിലും കളരിയിലും വൈദഗ്ധ്യം തെളിയിച്ച നൃത്താചാര്യയായാണ് ഇവര്‍ അറിയപ്പെടുന്നത്. കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍ സുരേഷ് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: