Pages

Sunday, December 16, 2012

NEENDAKARA FISHERMEN'S DEATH CASE

കടല്‍ക്കൊലക്കേസ്
പരിഹരിക്കപ്പെടുമെന്ന് ഇറ്റലി

നീണ്ടകരയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസ് ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ജിയാന്‍ പോളോ ഡീപോളോ പറഞ്ഞു. ഇന്ത്യന്‍ സുപ്രീം കോടതിയെ ബഹുമാനിക്കുന്നുണ്ടെന്നും അന്തര്‍ദേശീയ നിയമം അനുസരിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നാവികര്‍ക്ക് കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ആഗ്രഹമുണ്ട്. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ വില മനസിലാക്കുന്നവാരാണ് ഇന്ത്യക്കാരെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളത്. നാവികര്‍ക്ക് ക്രിസ്മസ് ആശംസകള്‍ അറിയിക്കാനാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 കേസില്‍ പ്രതികളായ നാവികരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായി ഇറ്റാലിയന്‍ സംഘം ശനിയാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്. അതേസമയം നാട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: