Pages

Sunday, December 16, 2012

KERALA GRAND FESTIVAL


ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്
 തിരി തെളിഞ്ഞു
സംസ്ഥാനത്തെ ഏറ്റവും വലിയ വാണിജ്യ-സാംസ്കാരികോത്സവമായ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ആറാം പതിപ്പിന് തറിയുടെയും തിറയുടെയും നാട്ടില്‍ ഉത്സവഛായ പകര്‍ന്ന തുടക്കം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 കലാകാരന്മാരുടെ താളവാദ്യങ്ങളുടെ മേളക്കൊഴുപ്പില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാലാണ് വ്യാപാരോത്സവത്തിന് തിരിതെളിച്ചത്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിരങ്ങളാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംസ്ഥാനതല ഉദ്ഘാടനത്തിന് സാക്ഷിയായത്.

വ്യാപാരി സമൂഹത്തിനും ഉപഭോക്താക്കള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വാണിജ്യമേളയുടെ നാന്ദികുറിച്ച് ജവഹര്‍ സ്റ്റേഡിയം കലകളുടെ സംഗമവേദിയായി. നടന്‍ ദിലീപിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ഹരം പകര്‍ന്നു. തുടര്‍ന്ന് സംഗീത പരിപാടി അരങ്ങേറി. മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷനായി. മന്ത്രി കെ പി മോഹനന്‍, എംഎല്‍എമാരായ ടി വി രാജേഷ്, സണ്ണിജോസഫ്, ജില്ലാപഞ്ചയത്ത് പ്രസിഡന്റ് കെ എ സരള, മുനിസിപ്പല്‍ ചെയര്‍മാന്‍ എം സി ശ്രീജ, ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ്, കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ഇ എം നജീബ്, വിനോദ് നാരായണന്‍, എം പി അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജികെഎസ്എഫ് ഡയറക്ടര്‍ യു വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ സ്വാഗതം പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: