Pages

Wednesday, December 26, 2012

NARENDRAMODI SWORN IN AS GUJARAT CHIEF MINISTER


നരേന്ദ്ര മോഡി
സത്യപ്രതിജ്ഞ ചെയ്തു

Narendra Modiഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഡി.എം.കെ നേതാവുമായ ജയലളിതയും പഞ്ചാബ് മുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ പ്രകാശ് സിംഗ് ബാദലും മഹാരാഷ്ട്ര നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെയും റിപ്പബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാംദാസ് അത്തവാലെയും ബി.ജെ.പി നേതാക്കൾക്കൊപ്പം സംബന്ധിച്ചത് രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചു.

ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ നിതീഷ് കുമാറിന്രെയും ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെയും അസാന്നിദ്ധ്യവും ശ്രദ്ധിക്കപ്പെട്ടു. ബി.ജെ.പി അദ്ധ്യക്ഷൻ നിതിൽ ഗഡ്കരി,​ സീനിയർ നേതാക്കളായ സുഷമാ സ്വരാജ്,​ അരുൺ ജെയ്റ്റ്‌ലി,​ രാജ്നാഥ് സിംഗ്,​ വസുന്ധര രാജെ സിന്ധ്യ എന്നിവരും ബി.ജെ.പി മുഖ്യമന്ത്രിമാരായ രമൺ സിംഗ്(ഛത്തീസ്ഗർ)​,​ ശിവരാജ് സിംഗ് ചൗഹാൻ(മദ്ധ്യ പ്രദേശ്)​,​ മനോഹർ പരിക്കർ(ഗോവ)​,​  ജഗദീഷ് ഷെട്ടാർ(കർണാടക)​ തുടങ്ങിയവരും മോഡി നാലാമതും ഗുജറാത്ത് സംസ്ഥാനത്തിന്രെ ഭരണ സാരഥ്യം ഏറ്റെടുക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തി.

2014ലെ പാർലമെന്ര് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നയിക്കാൻ നരേന്ദ്ര മോഡി നിയുക്തനാകുമെന്ന രാഷ്ട്രീയ വീക്ഷണം ശക്തമായിരിക്കെയാണ് ഏതെല്ലാം നേതാക്കളാണ് മോഡിയെ അനുകൂലിക്കുന്നതെന്നും ആരെല്ലാമാണ് വിയോജിക്കാൻ സാദ്ധ്യതയുള്ളതെന്നും സൂചന നൽകുന്ന ഈ സാന്നിദ്ധ്യങ്ങൾ പ്രകടമാക്കിയതെന്നാണ് പ്രധാനം.മുസ്ലീം വിരുദ്ധനെന്ന പ്രതിഛായയുള്ള നരേന്ദ്ര മോഡിയെ മുസ്ലിം വോട്ട് ബാങ്ക് നഷ്ടമാകുമെന്ന ആശങ്കയുള്ളതിനാലാണ് നിതീഷ് കുമാറും മമതാ ബാനർജിയും തുറന്നു പിന്തുണയ്ക്കാത്തതെന്ന് വ്യക്തം.തമിഴ് നാട്ടിൽ ബി.ജെ.പി നിലപാടുകൾ അപ്രസക്തമാണെന്നതിനാൽ എ.ഡി.എം.കെയ്ക്ക് പിന്തുണ നൽകുകയോ നൽകാതിരിക്കുകയോ ആവും. പഞ്ചാബിൽ അകാലിദളും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തിൽ മത്സരമില്ല.

ബി.ജെ.പിയ്ക്ക് സാദ്ധ്യതയുള്ള ജനവിധിയാണ് പാർലമെന്ര് തിരഞ്ഞെടുപ്പിൽ വരുന്നതെങ്കിൽ നരേന്ദ്ര മോഡിയ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള സാദ്ധ്യതയുണ്ടെന്നും എതിർപ്പുകൾ മങ്ങുമെന്നുമുള്ള സൂചനയാണ് ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിലെ നേതൃസാന്നിദ്ധ്യം നൽകുന്നത് എന്നു വ്യക്തം.

An emphatic victory in the assembly elections, was today,26th December,2012, sworn in as Gujarat Chief Minister for the fourth time.He was administered the oath of office and secrecy by Governor Kamla Beniwal at an impressive ceremony at Sardar Patel Stadium.Modi was sworn in along with seven ministers of Cabinet rank and nine Ministers of State.Nitin Patel, Anandi Patel, Raman Vora, Bhupendrasinh Chudasama, Saurabh Patel, Ganpat Vasawa, Babhbhai Bokhiariya took oath as Cabinet ministers, while Purshottam Solanki, Parbat Patel, Vasuben Trivedi, Pradeepsinh Jadeja, Liladhar Vaghela, Rajnikant Patel, Govind Patel, Nanubhai Vanani and Jayanti Kavadiya took oath as Ministers of State.A galaxy of top BJP leaders and those of its allies were present.
Those in attendance included BJP chief Nitin Gadkari, senior leader L K Advani, Sushma Swaraj, Arun Jaitley, party's leaders in the Lok Sabha and Rajya Sabha respectively, Chief Ministers of Madhya Pradesh Shivraj Singh Chouhan and his Chhattisgarh counterpart Raman Singh.
The presence of Tamil Nadu Chief Minister J Jayalalithaa, added grist to speculation about a possible realignment of her AIADMK with BJP-led NDA.Punjab Chief Minister Prakash Singh Badal, Indian National Lok Dal leader Om Prakash Chautala, Shiv Sena president Uddhav Thackeray, his cousin and MNS chief Raj Thackeray, RPI leader Ramdas Athawale were also present.As expected, Bihar Chief Minister Nitish Kumar, who has been keeping distance from Modi, as also his deputy Sushil Kumar Modi, were conspicuous by their absence.However, Bihar BJP president C P Thakur attended the ceremony.Modi's mother Heeraben, who was also present, was seen flashing the victory sign.Modi greeted all prominent leaders present at the ceremony before taking oath in Gujar


                                                              പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: