Pages

Thursday, December 27, 2012

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, പ്രതിഷേധം അലയടിക്കുന്നു

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, പ്രതിഷേധം അലയടിക്കുന്നു
ന്യൂഡല്‍ഹിയില്‍  ബസ്സിനുള്ളില്‍ വിദ്യാര്‍ത്ഥിനി ആക്രമണത്തിന് ഇരയായ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് സൗത്ത് ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. സംഭവത്തെതുടര്‍ന്ന് ജനരോഷം വീണ്ടുമുയരുന്നു. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ ഇന്ന് വീണ്ടും ഇന്ത്യാഗേറ്റിലേക്ക് പ്രകടനം നടന്നു. പ്രതിഷേധക്കാരെ പോലീസ് വഴിയില്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനിടെ, ഡല്‍ഹി കൂട്ടമാനഭംഗത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി നടത്തിയ പരാമര്‍ശം വിവാദമായി. പ്രതിഷേധത്തില്‍ പങ്കെടുത്തവരെല്ലാം വിദ്യാര്‍ഥിനികള്‍ അല്ലെന്നും മുഖത്ത് ചായം തേച്ചവരെയും ചുളിവുകള്‍ വീണവരെയും താന്‍ അക്കൂട്ടത്തില്‍ കണ്ടെന്നുമുള്ള അഭിജിത് മുഖര്‍ജിയുടെ പരാമര്‍ശമാണ് വിവാദമായത്. പ്രതിഷേധമുയര്‍ന്നപ്പോള്‍ അഭിജിത് തന്റെ അഭിപ്രായം പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തു. ജയ്പൂര്‍ സ്വദേശിയായ 42 കാരിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തതാണ് ഡല്‍ഹിെയ നടുക്കിയ പുതിയ സംഭവം. ആ സ്ത്രീയെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അവരെ എ.ഐ.ഐ.എം.എസ്സില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ദിലീപ് വര്‍മ്മ എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രി 9.15 ഓടെ നാട്ടുകാരാണ് സ്ത്രീയെ അവശനിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്. പോലീസെത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയില്‍ സ്ത്രീ ബലാത്സംഗത്തിന് ഇരയായെന്ന് തെളിഞ്ഞു.
വൃന്ദാവനില്‍ നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സ്ത്രീ ദിലീപ് വര്‍മ്മ എന്നയാളെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യവെ രണ്ടുപേര്‍ കൂടി കാറില്‍ കയറി. തുടര്‍ന്നാണ് അവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പോലീസ് പറയുന്നു.
 ആഗ്രയില്‍ നിന്നാണ് ദിലീപ് വര്‍മ്മയെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി വര്‍മ്മയെ ഡല്‍ഹിയില്‍ എത്തിച്ചു. അഞ്ചുവര്‍ഷമായി സ്ത്രീയെ പരിചയമുണ്ടെന്ന് വര്‍മ്മ പോലീസിനോട് പറഞ്ഞു. മറ്റ് രണ്ടുപേര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: