Pages

Thursday, December 20, 2012

MAMMOOTTY TO GET PREM NAZEER PURASKAR


പ്രേംനസീര്‍ പുരസ്‌കാരം
മമ്മൂട്ടിക്ക്

പ്രേംനസീറിന്റെ പേരില്‍ ചിറയിന്‍കീഴ് പൗരാവലി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഈ വര്‍ഷം മമ്മൂട്ടിക്ക് സമ്മാനിക്കുമെന്ന് പ്രേംനസീര്‍ അനുസ്മരണ കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 
ചിറയില്‍കീഴ് ഗ്രാമപ്പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള 25001 രൂപയും ബി. ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. ജനവരി 23ന് വൈകീട്ട് 5ന് ശാര്‍ക്കര മൈതാനത്തില്‍ നടക്കുന്ന പ്രേംനസീര്‍ സ്മൃതിസായാഹ്നത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. പ്രേംനസീറിന്റെ 24-ാം ചരമവാര്‍ഷിക ദിനമായ ജനവരി 16ന് ശാര്‍ക്കര മൈതാനിയില്‍ ആരംഭിക്കുന്ന അനുസ്മരണ ചടങ്ങുകള്‍ 23ന് സമാപിക്കും. ചലച്ചിത്രോത്സവം, നാടകമത്സരം, കവിയരങ്ങ് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ആര്‍. സുഭാഷ്, ജനറല്‍ കണ്‍വീനര്‍ എസ്. വി. അനിലാല്‍ എന്നിവര്‍ പങ്കെടുത്തു. Superstar Mammootty has been selected for this year's Prem Nazeer Puraskar, instituted by Chirayinkeezh Pauravali.The award, announced by Prem Nazeer Smaraka committee in a press meet, includes a sum of Rs.25,001, a citation and a plaque, said a statement.Malayalam superstar Prem Nazeer's 24th death anniversary will be observed Jan 16-23 and Mammootty, 61, will receive the award on the last day.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: