Pages

Thursday, December 20, 2012

ഗുജറാത്തില്‍ ബി.ജെ.പിക്ക് ഹാട്രിക്ക് വിജയം.


ഗുജറാത്തില്‍ ബി.ജെ.പിക്ക്
 ഹാട്രിക്ക് വിജയം.
 ഗുജറാത്തില്‍ ബി.ജെ.പിക്ക് ഹാട്രിക്ക് വിജയം. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. ഗുജറാത്തില്‍ മോഡിയുടെ ആധിപത്യം തകര്‍ക്കാന്‍ ഇത്തവണയും കോണ്‍ഗ്രസ്സിനായില്ല. 2007-നേക്കാള്‍ രണ്ടു സീറ്റിന്റെ കുറവില്‍ ബി.ജെ.പി 115 സീറ്റുകള്‍ നേടി. 2007-ല്‍ 117 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരുന്നത്. കോണ്‍ഗ്രസിന് ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞത് 61 സീറ്റുകളില്‍ മാത്രമാണ്. എന്‍.സി.പി രണ്ടിടത്തും ജെ.ഡി.യു. ഒരു സീറ്റിലും മുന്‍ ബി.ജെ.പി. മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രണ്ട് സീറ്റിലും വിജയിച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, കേശുഭായ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ശങ്കര്‍സിങ് വഗേല എന്നിവരാണ് വിജയിച്ച പ്രമുഖര്‍. മോഡി മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ പരാജയപ്പെട്ടു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും കെ.പി.സി.സി. അധ്യക്ഷന്‍ അര്‍ജുന്‍ മോദ്‌വാഡിയയും പരാജയപ്പെട്ടവരില്‍ പെടും. 

ഹിമാചലില്‍ 36 സീറ്റുമായാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 26 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഹിമാചലില്‍ കേവലഭൂരിപക്ഷത്തിന് 35 സീറ്റാണ് വേണ്ടിയിരുന്നത്.
 അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതാണ് സംസ്ഥാനത്തെ പാരമ്പര്യം. കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് 41 സീറ്റുണ്ടായിരുന്നു. മറ്റുള്ളവര്‍ ആറ് സീറ്റ് സ്വന്തമാക്കി. മുഖ്യമന്ത്രി പി.കെ.ധൂമല്‍, മുന്‍മുഖ്യമന്ത്രി വീര്‍ഭദ്രസിങ്, കോണ്‍ഗ്രസ് നേതാവ് വിദ്യ സ്‌റ്റോക്‌സ് എന്നിവര്‍ ജയിച്ചു .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: