Pages

Sunday, December 2, 2012

COLA DRINKS ARE BAD FOR HEALTH


കോളകള്‍ അര്‍ബുദത്തിന് കാരണമാകും
ദിവസം ഒരു തവണയെങ്കിലും കോളകള്‍പോലുള്ള "മൃദു"പാനീയം കുടിക്കുന്ന 40തമാനം പുരുഷന്‍മാരില്‍പ്രോസ്റ്റേറ്റ്(മൂത്രാശയഗ്രന്ഥി) അര്‍ബുദത്തിന് സാധ്യതയുണ്ടെന്ന് പഠനം. സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനിലാണ് പ്രസിദ്ധീകരിച്ചത്. ദിവസവും 300 മില്ലീലിറ്റര്‍ മൃദുപാനീയം കുടിക്കുന്നവര്‍ക്ക് മൂത്രാശയ ഗ്രന്ഥി അര്‍ബുദത്തിന് 40 ശതമാനം സാധ്യതതയുണ്ടെന്ന് പഠനം ഉദ്ധരിച്ച് "ഡെയ്ലി മെയില്‍" പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ പാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയാണ് രോഗത്തിന് കാരണം. രോഗലക്ഷണങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താന്‍ കഴിയില്ല. രക്തപരിശോധനയിലൂടെമാത്രമേ രോഗനിര്‍ണയം സാധ്യമാകൂ. മുപ്പത്തിനാലിനും 73നും ഇടയില്‍ പ്രായമുള്ള 8000 പേരില്‍ 15 വര്‍ഷമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ചോറ്, പാസ്ത, കേക്ക്, മധുരം അടങ്ങിയ പ്രഭാത ഭക്ഷണങ്ങള്‍, ബിസ്കറ്റ് എന്നിവ കഴിക്കുന്നതിലൂടെ മാരകമായ അസുഖങ്ങള്‍ ഉണ്ടാകില്ല. ചായ, കാപ്പി, പോഷകപാനീയങ്ങള്‍ എന്നിവയെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനിതക പ്രശ്നങ്ങളും പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.
                                                             പ്രൊഫ്.ജോണ്‍ കുരാക്കാര്‍ 

No comments: