Pages

Sunday, December 2, 2012

BEETROOT JUICE HELPS MEMORY IN ADULTS


ഓര്‍മ്മശക്തി കൂടാന്‍ ബീറ്റ്റൂട്ട്
പ്രായമായവറില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ഓര്‍മ്മശക്തി കൂടാന്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടുന്നത് സഹായകരമാണ്. ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുന്നതിലൂടെ നമ്മുടെ വായിലെ നല്ലബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റുകള്‍ ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു. അതുവഴി രക്തയോട്ടം കൂടുന്നു.വേക്ഫോറസ്റ്റ് സര്‍വകലാശാലയിലെ ട്രാന്‍സ് ലേഷണല്‍ സയന്‍സ് സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് സൊസൈറ്റിയുടെ ജേര്‍ണലായ നൈട്രിക് ഒക്സൈഡ്, ബയോളജി ആന്റ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ എന്നിവയില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൈട്രേറ്റ് ധാരാളമടങ്ങിയ ബീറ്റ്റൂട്ടിന്റെ ഉപയോഗവും തലയിലേക്കുള്ള വര്‍ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് ഈ പഠനം ചെയ്തത്.

നാല് ദിവസം കൊണ്ട് 70 വയസിനും അതിന് മുകളിലുമുള്ളവരെ പഥ്യാഹാരപരമായി ഭക്ഷണത്തിലെ നൈട്രേറ്റ് എങ്ങിനെ ബാധിക്കുന്നു എന്നാണ് പഠനം നടത്തിയത്. നൈട്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചശേഷം പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായി എംആര്‍ഐ സ്കാനില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ നാശം സംഭവിക്കുകയും അത് വഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്റെ മുന്‍ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കൂടിയതായും പഠനത്തില്‍ തെളിഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: