Pages

Monday, December 24, 2012

CHRISTMAS CELEBRATION IN BETHALEMHEM


ബെതലഹെമില്‍
 ആഘോഷത്തിന് ഇരട്ടി ആവേശം
യേശു പിറന്ന ബത്ലഹേമില്‍ വിശ്വാസികളും അല്ലാത്തവരും ആവേശപൂര്‍വം ക്രിസ്മസ് ആഘോഷിച്ചു. ലോകജനതയ്ക്കുമുന്നില്‍ ഒരു രാജ്യമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തോടെയാണ് പലസ്തീന്‍ ജനത ഇത്തവണ യേശുവിന്റെ പിറന്നാളിനെ വരവേറ്റത്. കഴിഞ്ഞമാസമാണ് ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രം എന്ന പദവി ലഭിച്ചത്. ബത്ലഹേമില്‍ യേശുവിന് മാതാവ് ജന്മം നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന കാലിത്തൊഴുത്തിന്റെ സ്ഥാനത്ത് ഇപ്പോഴുള്ള തിരുപ്പിറവി ദേവാലയത്തെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഈ വര്‍ഷമാണ്പശ്ചിമേഷ്യയിലെ ഏറ്റവും മുതിര്‍ന്ന റോമന്‍ കത്തോലിക്ക ബിഷപ്പായ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫുവാദ് ത്വാളിന്റെ നേതൃത്വത്തിലായിരുന്നു ബത്ലഹേമിലെ ക്രിസ്മസ് ആഘോഷച്ചടങ്ങുകള്‍. ക്രൈസ്തവര്‍ക്കൊപ്പം മുസ്ലിങ്ങളും ആഘോഷത്തിനായി നിരത്തിലിറങ്ങി. ആയിരക്കണക്കിന് വിനോദസഞ്ചാരികളും ബത്ലഹേമില്‍ എത്തിയിട്ടുണ്ട്. വെസ്റ്റ്ബാങ്കിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ഒട്ടേറെ സംഗീതജ്ഞരും കലാസംഘങ്ങളും ബത്ലഹേമിലുണ്ട്. പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി സലാം ഫയ്യദ് എന്നിവരടക്കമുള്ള പലസ്തീന്‍ അതോറിറ്റി നേതാക്കള്‍ പതിവുപോലെ ചടങ്ങുകളില്‍ പങ്കെടുത്തു. പലസ്തീന് ലഭിച്ച യുഎന്‍ അംഗീകാരത്തെ കഴിഞ്ഞയാഴ്ച ക്രിസ്മസിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിഷപ്പ് ത്വാള്‍ പ്രശംസിച്ചിരുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: