വയനാട്ടില്‍
കടുവ പിടിയില്‍
മൂന്നാഴ്ച മുമ്പ് കടുവ കെണിയില്‍പ്പെട്ടെങ്കിലും അധികൃതര്‍ മുത്തങ്ങയില്‍തന്നെ തുറന്നു വിടുകയായിരുന്നു. വീണ്ടും നാട്ടിലിറങ്ങിയ കടുവയുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഇതിനെ പിടികൂടാന്‍ തീവ്രശ്രമം നടത്തിയത്. കെണിയിലായ കടവയെ മുത്തങ്ങയില്‍ തന്നെ തുറന്നുവിട്ടതിനെതിരെയും കടുവ വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നതിലും പ്രതിഷേധിച്ച് വന്‍ പ്രതിഷേധമാണ് വയനാട്ടില്‍ നടന്നത്. നായ്ക്കട്ടിയില്‍ ശനിയാഴ്ച ദൗത്യസംഘം കടുവയ്ക്ക് നേരം മൂന്നുതവണ നിറയൊഴിച്ചെങ്കിലും ആളുകളെക്കണ്ട് കടുവ ഞൊടിയിടയില്‍ മറയുകയായിരുന്നു.തിരച്ചിലിനിടെ പൊന്തക്കാടിനുള്ളില്‍നിന്ന് റെയ്ഞ്ച് ഓഫീസര്‍ മധുവിനെ ആക്രമിക്കാനെന്നവണ്ണം കടുവ ചാടുകയുംചെയ്തു. ഉച്ചവരെ കടുവ കണ്‍മുന്നിലെത്തിയതോടെ അതിനെ പിടികൂടാന്‍ കഴിയുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍, ഉച്ചയ്ക്കുശേഷമുള്ള തിരച്ചിലില്‍ കടുവയെ കാണാന്‍ കിട്ടിയില്ല.പലയിടങ്ങളിലും കടുവ നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേശീയപാത മുറിച്ചുകടക്കുന്ന കടുവയെ കണ്ടതായി ചിലയാത്രക്കാര്‍ വ്യക്തമാക്കി.മൂലങ്കാവ് ഇല്ലത്ത് ഓമന കിണറില്‍നിന്ന് വെള്ളം കോരുന്നതിനിടെ സമീപത്തെ മണ്‍തിട്ടയ്ക്കുമുകളില്‍ കടുവയെ കണ്ടു. മിനിറ്റുകളോളം അവിടെത്തന്നെ നിന്ന കടുവ വീട്ടിലെ മറ്റുള്ളവരും പുറത്തെത്തിയതോടെയാണ് പോയത്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment