Pages

Sunday, December 30, 2012

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മരണം: ബാന്‍കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ മരണം: ബാന്‍കി മൂണ്‍ ദു:ഖം രേഖപ്പെടുത്തി
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി മരിച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഇത്ര പൈശാചികമായ കുറ്റം ചെയ്തവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. അതിനായി ഐക്യരാഷ്ട്രസഭയുടെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: