Pages

Monday, December 24, 2012

ലോകം ക്രിസ്മസ് ആഘോഷിക്കുന്നു


ലോകം ക്രിസ്മസ് ആഘോഷിക്കുന്നു

ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തിരുപ്പിറവിയോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകളും പാതിരാക്കുര്‍ബാനയും നടന്നു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കു വത്തിക്കാനില്‍ ബനഡിക്ക്ട് പതിനാറാമന്‍ മാര്‍പാപ്പ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ക്രിസ്മസിനോടുനുബന്ധിച്ച് നടത്തിയ ജപമാല പ്രാര്‍ത്ഥനയ്ക്കു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അദ്ദേഹം വിശ്വാസികളെ ആശീര്‍വദിച്ചു. വത്തിക്കാനില്‍ രാത്രി നടന്ന ക്രിസ്മസ് തിരുക്കര്‍മങ്ങളില്‍ മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.താമരശേരി മേരീ മാതാ കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് തിരുകര്‍മ്മങ്ങള്‍ക്ക് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നഗരത്തില്‍ സിറ്റി സെന്റ് ജോസഫ്സ് പള്ളി,അമലാപുരി സെന്റ് തോമസ് പള്ളി, അശോകപുരം ഇന്‍ഫന്റ് ജീസസ് പള്ളി, പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന പള്ളി, ഈസ്റ്റ്ഹില്‍ ഫാത്തിമമാതാ പള്ളി,വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് പള്ളി എന്നിവിടങ്ങളിലും വിവിധ ക്രിസ്മസ് പരിപാടികള്‍ നടന്നു.സിഎസ്ഐ സഭയുടെ ക്രിസ്മസ് ആഘോഷ പരിപാടികളില്‍ ബിഷപ്പ് ധര്‍മരാജ് റസാലം മുഖ്യാതിഥിയായി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: