Pages

Monday, December 24, 2012

രത്‌നക്കവര്‍ച്ച തികള്‍ രക്ഷപ്പെട്ട കാര്‍ കണ്ടെത്തി


രത്‌നക്കവര്‍ച്ച
തികള്‍ രക്ഷപ്പെട്ട കാര്‍ കണ്ടെത്തി
രാജകുടുംബാംഗത്തെ കൊലപ്പെടുത്തി രത്‌നങ്ങള്‍ കവര്‍ച്ച ചെയ്തവര്‍ രക്ഷപ്പെട്ട ടാക്‌സി കാര്‍ പോലീസ് കണ്ടെത്തി. ഇവര്‍ കാറില്‍ നിന്നും വലിച്ചെറിഞ്ഞ കവറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ക്ലോറോഫോം മണപ്പിക്കാന്‍ ഉപയോഗിച്ച പഞ്ഞിയും കൈയുറകളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാവേലിക്കര പൂഞ്ഞാര്‍ കോയിക്കല്‍ രാജകുടുംബാംഗമാണ് മരിച്ച ഹരിഹരവര്‍മ്മയെന്നാണ് കൊലപാതകശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട അയല്‍വാസി കൂടിയായ സുഹൃത്ത് അഡ്വ. ഹരിദാസ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ രാജകുടുംബം ഇക്കാര്യം നിഷേധിച്ചതും മൊഴിയിലെ വൈരുദ്ധ്യവും കേസിനെ കൂടുതല്‍ ദുരൂഹമാക്കിയിട്ടുണ്ട്. 

പൂഞ്ഞാര്‍ രാജകുടുംബാഗമായ ഭാസ്‌കരവര്‍മ്മ മകന്‍ ഹരിഹരവര്‍മ്മക്ക് നല്‍കിയ 300 കോടിയുടെ രത്‌നങ്ങളാണ് നഷ്ടമായിരിക്കുന്നത്.
 തിങ്കളാഴ്ച രാവിലെ പന്ത്രണ്ടോടെയാണ് പുതൂര്‍ക്കോണം കേരളാ നഗറിലെ വീട്ടില്‍ നടന്ന ദുരൂഹമരണത്തെക്കുറിച്ച് പുറംലോകമറിയുന്നത്. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട് അയല്‍പക്കത്തെവീട്ടിലേക്ക് ഓടിയെത്തിയ ഹരിദാസ് അവിടെ നിന്ന് മൊബൈല്‍ഫോണ്‍ വാങ്ങി ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. യോഗേശ്, പ്രേംരാജ് കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് കൊലപാതക സംഘത്തെക്കുറിച്ച് ഹരിദാസ് നല്‍കുന്ന സൂചന. ഈ മൂന്നംഗസംഘമാണ് കൊലപാതകം നടത്തി രത്‌നങ്ങള്‍ കവര്‍ന്നതെന്ന് ഹരിദാസ് പോലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:രാവിലെ പത്തോടെയാണ് രണ്ട് കാറുകളിലായി ഹരിഹരവര്‍മയും ഹരിദാസും ഇടപാട് സംഘവും കൈരളി നഗറിലെ വീട്ടിലെത്തുന്നത്. ഹരിഹരവര്‍മയുടെ കൈവശമുണ്ടായിരുന്ന രത്‌നവും വൈഡൂര്യവും വില്‍ക്കുകയായിരുന്നു ലക്ഷ്യം. മുന്നൂറ് കോടിയോളം രൂപ വിലമതിക്കുന്നതായിരുന്നു ഇവ. ഇടപാടിനിടെ മൂന്നംഗസംഘം ഹരിഹരവര്‍മയെ ആക്രമിക്കുകയായിരുന്നു. ക്ലോറോഫോം മണപ്പിച്ച് ബോധരഹിതനാക്കിയ വര്‍മയെ കിടപ്പുമുറിയില്‍ കെട്ടിയിടുകയായിരുന്നു. ശ്വാസംമുട്ടിയതാണ് മരണ കാരണം. കഴുത്തു ഞെരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

രത്‌നവും പണവും കവര്‍ന്ന സംഘം മുന്‍വാതില്‍ പൂട്ടിയ ശേഷമാണ് പുറത്തിറങ്ങിയത്.
 തന്നെയും ക്ലോറോഫോം മണപ്പിച്ചശേഷം ബന്ധനസ്ഥനാക്കിയതായി ഹരിദാസ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കെട്ടുകള്‍ അഴിച്ചശേഷം പിന്‍വാതിലിലൂടെ പുറത്തിറങ്ങുകയായിരുന്നുവെന്നും ഹരിദാസ് പറയുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ വീടിനകത്തുനിന്ന് കുറേ രത്‌നങ്ങളും 25,000 രൂപയോളം വരുന്ന ചിതറിക്കിടക്കുന്ന നോട്ടുകളും കണ്ടെടുത്തു. രത്‌നങ്ങളുടെയും വൈഡൂര്യത്തിന്റെയും ഇപ്പോഴത്തെ കമ്പോളവില എഴുതിയ പേപ്പറും ഇവിടെയുണ്ടായിരുന്നു. ഫിംഗര്‍ പ്രിന്റ് ബ്യൂറോയും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പുതൂര്‍ക്കോണം ക്ഷേത്രത്തിന്‌സമീപംവരെ ഡോഗ് സ്‌ക്വാഡ് മണം പിടിച്ചെത്തി. പൈതൃകസ്വത്തായി ലഭിച്ച രത്‌നവും വൈഡൂര്യവും വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഹരിഹരവര്‍മ കൊലചെയ്യപ്പെട്ടത്. നേരത്തെയും ഹരിഹരവര്‍മയും ഹരിദാസും ചേര്‍ന്ന് രത്‌നങ്ങളുടെ ഇടപാട് നടത്തിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഹരിഹരവര്‍മയ്ക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ടെന്ന് പോലീസ് പറയുന്നു. വിമലാദേവിയാണ് ഭാര്യ.ഹരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആസ്പത്രിയിലാക്കിയതായി പിന്നീട് സ്ഥലത്തെത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ. ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: