Pages

Monday, December 31, 2012

നൈജീരിയയില്‍ 15 പേരെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു


നൈജീരിയയില്‍ 15 പേരെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു
നൈജീരിയയില്‍ 15 പേരെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുസാരി വിഭാഗത്തില്‍പ്പെടുന്ന ക്രിസ്ത്യന്‍ വിശ്വാസികളാണ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. ഇവരുടെ വീടുകളില്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. വടക്കുകിഴക്കന്‍ മേഖലയിലെ മെയ്ദുഗുരി നഗരത്തിന് സമീപമായിരുന്നു തീവ്രവാദികളുടെ കൊടും ക്രൂരത.

മുസ്ലീം തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. അഞ്ച് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്. എന്നാല്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: